ഗൂഡല്ലൂര്‍ : വിധവയും മൂന്നു കുട്ടികളുടെ അമ്മയുമായ യുവതിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കി. യുവതിയെ ആദ്യം ബലാത്സംഗം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പ്രതികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. യുവതിയും ബന്ധുവും ഇരുചക്രവാഹനത്തില്‍ വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇടയ്ക്ക് യുവതിയും ബന്ധുവും വിശ്രമത്തിനായി വാഹനം നിര്‍ത്തിയപ്പോള്‍ അഞ്ചുപേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു.
യുവതിക്കൊപ്പമുണ്ടായിരുന്ന ബന്ധു അക്രമികളെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബന്ധുവിനെ അടിച്ച് അവശനാക്കിയശേഷം അക്രമിസംഘം യുവതിയെ വലിച്ചിഴച്ച് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്. യുവതിയെ ആദ്യം ആര് ബലാത്സംഗം ചെയ്യുമെന്ന് പ്രതികള്‍ തമ്മില്‍ തര്‍ക്കമായെന്നും തര്‍ക്കത്തിനൊടുവില്‍ എം.പ്രകാശ് എന്നയാള്‍ കൊല്ലപ്പെടുകയായിരുന്നു.സ്ത്രീയെ ക്രൂരമായി ബലാത്സംഗം ചെയ്ത നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ദീർഘദൂര സ്വകാര്യ ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു : യുവാവ് പിടിയില്‍
കാര്‍ത്തിക് (23), എം സതീഷ് കുമാര്‍ (23), സി രാജദുരൈ (25), ശിവബാലന്‍ (22) എന്നിവരെയാണ് നെയ്വേലി പോലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗത്തിന് ശേഷം ബോധരഹിതയായി കിടന്ന യുവതി ബോധംവന്നശേഷം പോലീസ് സ്റ്റേഷനില്‍ എത്തിയാണ് പരാതി നല്‍കിയത്. മദ്യപിച്ചെത്തിയ അഞ്ചംഗ സംഘമാണ് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്.
Post Your Comments