മുംബൈ: ശിവസേന നേതൃത്വം കൊടുക്കുന്ന സർക്കാരിനെ സി.പി.എം എതിർക്കില്ലെന്ന് പാർട്ടി യോഗത്തിൽ തീരുമാനം. സർക്കാർരൂപവത്കരണത്തെ എതിർക്കേണ്ടതില്ലെന്നാണ് മുതിർന്ന നേതാക്കൾ പാർട്ടി യോഗത്തിൽ പറഞ്ഞത്. സർക്കാർരൂപവത്കരണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ചയാണ് അടിയന്തര യോഗം നടന്നത്. ബി.ജെ.പി. അധികാരത്തിൽ തിരിച്ചുവരുന്നത് തടയേണ്ടതുണ്ട് എന്നതിനാലാണ് ബദൽസർക്കാരിനെ പാർട്ടി പിന്തുണയ്ക്കുന്നത്.
മുൻസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ തിരുത്തി കർഷകരുടെയും സാധാരണക്കാരുടെയും ക്ഷേമത്തിനായുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ പുതിയ സർക്കാർ നടപടിയെടുക്കണമെന്നും സി.പി.എം. ആവശ്യപ്പെട്ടു. മഹാരാഷ്ട്ര നിയമസഭയിൽ സി.പി.എമ്മിന് ഒരുസീറ്റാണുള്ളത്.
ALSO READ: ഉദ്ധവ് താക്കറെയുടെ സത്യ പ്രതിജ്ഞ ; സോണിയ, മമത, കെജ്രിവാൾ തുടങ്ങിയ നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കില്ല
പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിർദേശപ്രകാരം ജനാധിപത്യമര്യാദകൾ കാറ്റിൽപ്പറത്തി ദേവേന്ദ്ര ഫഡ്‌നവിസിനെയും അജിത് പവാറിനെയും സത്യപ്രതിജ്ഞചെയ്യാൻ അനുവദിച്ച മഹാരാഷ്ട്ര ഗവർണറെ പുറത്താക്കണമെന്നും സി.പി.എം. ആവശ്യപ്പെട്ടു.
Post Your Comments