കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി വനിതാ നേതാവിന്റെ വീടും വാഹനങ്ങളും ഒരു സംഘം അടിച്ചുതകര്‍ത്തു. നോര്‍ത്ത് 24 പര്‍ഗാന ബിജെപിജില്ലാ പ്രസിഡന്റായ ഫാല്‍ഗുനി പാത്രയുടെ ബാരക്ക്പുരിലെ വീടും വീട്ടുമുറ്റത്തുണ്ടായിരുന്ന കാറുകളുമാണ് അക്രമികള്‍ അടിച്ചുതകര്‍ത്തത്. അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ഫാല്‍ഗുനി പാത്ര ആരോപിച്ചു. ബുധനാഴ്ചയാണ് ബംഗാളിലെ മൂന്ന് നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടന്നത്.
ഇതിനെ തുടർന്ന് വ്യാപക ആക്രമണങ്ങളാണ് തൃണമൂൽ കോൺഗ്രസ് അഴിച്ചു വിടുന്നതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും സ്ഥാനാര്‍ഥിയുമായ ജോയ് പ്രകാശ് മജുംദാറിനെയാണ് തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. കൂട്ടം ചേര്‍ന്നെത്തിയ തൃണമുല്‍ പ്രവര്‍ത്തകര്‍ ജോയ് പ്രകാശിനെ ആക്രമിക്കുകയും തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന കുഴിയിലേക്ക് തള്ളിയിടുകയും ചെയ്തു.
ഉപതെരഞ്ഞെടുപ്പ്: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നില്‍; ഉത്തരാഖണ്ഡില്‍ ബി.ജെ.പി
സ്ഥലത്തുണ്ടായിരുന്ന പോലീസുകാരാണ് ജോയ് പ്രകാശത്തെ രക്ഷിച്ചത്. മുറിവുകള്‍ ഭേദമാകുമെന്നും എന്നാല്‍ പശ്ചിമ ബംഗാളില്‍ ജനാധിപത്യം അവസാനിക്കുന്നതിന്റെ സൂചനയാണിതെന്നും ജോയ് പ്രകാശ് പറഞ്ഞു. കള്ളവോട്ട് ചെയ്യാനെത്തിയവരാണ് തന്നെ ആക്രമിച്ചതെന്നും ജോയ് പ്രകാശ് പറഞ്ഞു.
Post Your Comments