നിരവധി ആരോഗ്യഗുണങ്ങളുള്ള ജീവകമാണ് വിറ്റാമിൻ ബി 5 . പാന്തോതെനിക് ആസിഡ് എന്നും അറിയപ്പെടുന്നു. പ്രധാനധർമ്മങ്ങൾ: ഉപാപചയപ്രക്രിയ മെച്ചപ്പെടുത്തുക, ഭക്ഷണത്തിലെ പോഷകങ്ങളെ വേർതിരിക്കുക, രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുക ,കൊളസ്‌ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കുക,നാഡികളുടെയും സന്ധികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുക,ചുവന്ന രക്താണുക്കളെ വർദ്ധിപ്പിക്കുക.വിറ്റാമിൻ ബി 5 ന്റെ കുറവ് ക്ഷീണം, വിഷാദം, ക്ഷോഭം, ഉറക്കമില്ലായ്മ, വയറുവേദന, ഛർദ്ദി, ശ്വാസകോശ സംബന്ധമായ അണുബാധകൾ, മസിലുകൾക്ക് വേദന എന്നിവയുണ്ടാക്കും.
കൂൺ, പാചകം ചെയ്ത മുട്ട, മധുരക്കിഴങ്ങ് എന്നിവയിൽ ധാരാളമുണ്ട്. ബീഫ്, ചിക്കൻ, ടർക്കി എന്നിവയാണ് മാംസാഹാരങ്ങൾ. സൂര്യകാന്തി വിത്തുകളിൽ സമ്പന്നമായ ശേഖരമുണ്ട് . ചണവിത്ത്, മത്തൻ കുരു എന്നിവയിലും അടങ്ങിയിട്ടുണ്ട്.അവക്കാഡോയിൽ ധാരാളമുണ്ടെങ്കിലും കലോറി കൂടുതലാണ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങളിൽ ധാരാളമായുണ്ട്. കോളിഫ്ളവർ,ബ്രോക്കോളി,ചോളം,തക്കാളി, പയറുകൾ,പരിപ്പ്,ബീൻസ് എന്നിവയിലും അടങ്ങിയിരിക്കു
Post Your Comments