നാല് മണി ചായയ്ക്ക് ഒരു കിടിലന്‍ ഏത്തയ്ത്താത്തൊലി കട്‌ലറ്റ്. ആവശ്യമുള്ള ചേരുവകള്‍ :
1. ഏത്തയ്ക്കാത്തൊലി – 1കപ്പ്
2. പുഴുങ്ങിയ കിഴങ്ങു പൊടിച്ചത് – അര കപ്പ്
3. സവാള അരിഞ്ഞത് – 2 ടീസ്പൂണ്‍
4. ഗാര്‍ലിക് ചതച്ചത് – 1ടീസ്പൂണ്‍
5. മുളകുപൊടി – 1 ടീസ്പൂണ്‍
6. മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
7. ഉപ്പ് – 1ടീസ്പൂണ്‍<br />
8. കോണ്‍ഫ്‌ലോര്‍ – 1 ടീസ്പൂണ്‍
9. റൊട്ടിപ്പൊടി – ആവശ്യത്തിന്
10. മൈദ പേസ്റ്റ് – ആവശ്യത്തിന്
11. എണ്ണ – ആവശ്യത്തിന്
ഏത്തയ്ക്കത്തൊലി ഉപ്പും മഞ്ഞള്‍പ്പൊടിയും ഇട്ടു മുക്കാല്‍ പാകത്തിന് വേവിച്ചെടുക്കുക. ചീന ചട്ടിയില്‍ കുറച്ചു എണ്ണ ഒഴിച്ച് മൂന്നു മുതല്‍ ഏഴു വരെയുള്ള ചേരുവകള്‍ വഴറ്റി എടുത്തശേഷം കിഴങ്ങും തൊലിയും ചേര്‍ത്ത് 5 മിനിറ്റ് മൂടിവച്ചു വേവിക്കുക. അതില്‍ കോണ്‍ഫ്‌ലോര്‍ ചേര്‍ത്ത് നന്നായി ഇളക്കി കട്ലറ്റിന്റെ ആകൃതിയില്‍ പരത്തി മൈദ പേസ്റ്റില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പുരട്ടി എണ്ണ ചൂടായി വരുമ്പോള്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതു വരെ പൊരിച്ചെക്കുക.
Post Your Comments