ഷിക്കാഗോ : അര്‍ധരാത്രിയില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രതി പിടിയിലായി. ഇല്ലിനോയ് യൂണിവേഴ്‌സിറ്റി കാര്‍ പാര്‍ക്കിങ് ഗാരേജില്‍ നിന്നു പുലര്‍ച്ചെ കാര്‍ പുറത്തെടുക്കുന്നതിന് എത്തിച്ചേര്‍ന്ന യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി റൂത്ത് ജോര്‍ജാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. യൂണിവേഴ്‌സിറ്റി ലൈബ്രറിക്ക് സമീപമുള്ള ഗാരേജിലായിരുന്നു സംഭവം.
Read Also : ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയെ കാണാതായതിനു ശേഷം വീട്ടുകാരെ തേടിയെത്തിയ വാര്‍ത്ത ഇങ്ങനെ
വെള്ളിയാഴ്ച രാത്രി മുതല്‍ കാണാതായ റൂത്തിനെ ശനിയാഴ്ച രാവിലെ കാര്‍ ഗാരേജില്‍ പാര്‍ക്ക് ചെയ്തിരുന്ന ഫാമിലി വാഹനത്തിന്റെ പുറക് സീറ്റില്‍ കഴുത്തുഞെരിച്ചു കൊല്ലപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. മരണ കാരണം കൊറോണര്‍ ഓഫിസാണ് സ്ഥിരീകരിച്ചത്. റൂത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു ഡൊണാള്‍ഡ് ഡി. ഇര്‍മാനെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡറിന് കേസെടുത്ത് ജയിലിലടച്ചു.
ശനിയാഴ്ച പുലര്‍ച്ച 1.35ന് ഗാരേജിലേക്ക് പോകുന്ന റൂത്തിനു പുറകെ ഇയാള്‍ നടന്നു പോകുന്നതായി ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് 2.10 ന് അവിടെ നിന്നും പുറത്തു പോകുന്നതായും ക്യാമറയില്‍ കണ്ടെത്തി.
ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി കവര്‍ച്ച കേസ്സില്‍ പരോളില്‍ ഇറങ്ങിയതായിരുന്നു. രണ്ടര വര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞു ഡിസംബറിലാണ് (2018) ഇയാള്‍ പുറത്തിറങ്ങിയത്. സിറ്റിഎ ബ്ലൂലൈന്‍ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാള്‍ കുറ്റം സമ്മതിച്ചു.
റൂത്ത് ജോര്‍ജ് യൂണിവേഴ്‌സിറ്റിയിലെ അണ്ടര്‍ ഗ്രാജ്വേറ്റ് വിദ്യാര്‍ഥിനിയും നാപ്പര്‍ വില്ല സെന്‍ട്രല്‍ ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റുമാണ്. സ്‌പോര്‍ട്‌സില്‍ പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ഇവര്‍ പഠിപ്പിലും അതിസമര്‍ത്ഥയായിരുന്നു. ആന്ധ്രയില്‍ നിന്നുള്ളവരാണ് റൂത്തിന്റെ മാതാപിതാക്കള്‍
Post Your Comments