Latest NewsNewsIndia

രാത്രിയില്‍ ഒരു കൂസലുമില്ലാതെ വീട്ടിലേയ്ക്ക് കയറി വരുന്ന പുലി : വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മുംബൈ : രാത്രിയില്‍ ഒരു കൂസലുമില്ലാതെ വീട്ടിലേയ്ക്ക് കയറി വരുന്ന പുലിയെ കണ്ട ഞെട്ടല്‍ വീട്ടുകാര്‍ക്ക് ഇനിയും മാറിയിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയില്‍ ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയായിരുന്നു പുള്ളിപുലിയുടെ വീട്ടിലേയ്ക്കുള്ള വരവ് . മഹാരാഷ്ട്രയിലെ പിമ്പലഗാവ് റോത്തയിലാണ് സംഭവം നടന്നത്.
പുറത്തു നിന്ന വളര്‍ത്തുനായയെ പിന്തുടര്‍ന്നാണ് പുള്ളിപ്പുലി വീടിനുള്ളിലേക്കെത്തിയത്. പേടിച്ചരണ്ട വീട്ടുകാര്‍ പെട്ടെന്നു തന്നെ പുലിയെ മുറിക്കുള്ളിലാക്കി വാതിലടച്ചു. അതുകൊണ്ട് തന്നെ ആര്‍ക്കും അപകടമൊന്നും സംഭവിച്ചില്ല.

Read More : വീടിനുള്ളില്‍ പുള്ളിപുലിയെ കണ്ടെത്തി : പ്രദേശത്ത് ഭീകരാവസ്ഥ

ഉടന്‍ തന്നെ വനം വകുപ്പ് അധികൃതരേയും എസ് ഒഎസ് അധികൃതരേയും വിവരമറിയിച്ചു. അവര്‍ എത്തിയപ്പോഴേക്കും വീടിനു സമീപം മുഴുവന്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. കിടപ്പുമുറിയില്‍ അടച്ചിട്ടിരുന്ന പുള്ളിപ്പുലിയെ മയക്കുവെടി വച്ച ശേഷമാണ് പിടികൂടിയത്. രക്ഷാപ്രവര്‍ത്തകരെത്തി ജനാലയിലൂടെ നോക്കുമ്പോള്‍ മുറിക്കുള്ളിലെ മേശയില്‍ കയറിയിരിക്കുകയായിരുന്നു പുള്ളിപ്പുലി.

മൂന്ന് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് പുള്ളിപ്പുലിയെ കൂട്ടിനുള്ളിലാക്കിയത്. ഇതിനെ പിന്നീട് വിദഗ്ധ്ധ പരിശോധനയ്ക്കായി സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഏകദേശം 4 വയസ്സോളം പ്രായമുള്ള ആണ്‍ പുള്ളിപ്പുലിയാണ് പിടിയിലായത്. പരിശോധനകള്‍ക്ക് ശേഷം പുള്ളിപ്പുലിയെ വനത്തിനുള്ളില്‍ കൊണ്ടുപോയി തുറന്നുവിടാനാണു തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button