കോട്ടയം : റിട്ടയേര്‍ഡ് എസ്ഐ സി.ആര്‍. ശശിധരന്‍ കൊലക്കേസില്‍ തെളിവ് നശിപ്പിയ്ക്കാന്‍ ശ്രമം. കസ്റ്റഡിയില്‍ എടുത്ത സിജു ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നു രക്ഷപ്പെട്ട സംഭവത്തില്‍ ദുരൂഹത തുടരുന്നു.
സിജുവിനെ പൊലീസ് ഇറക്കിവിട്ടതാണോ അതോ സിജു രക്ഷപ്പെട്ടതാണോ. പൊലീസിന് കൃത്യമായ ഉത്തരമില്ല. ‘നാളെ രാവിലെ ചോദ്യം ചെയ്യലിന് എത്താമെന്ന് എഴുതി വാങ്ങിയ ശേഷമാണ് പൊലീസ് സിജുവിനെ വിട്ടത്. എന്നാല്‍ വിട്ടയച്ച സിജുവിനായി തിങ്കളാഴ്ച രാത്രി മുതല്‍ തിരിച്ചു പിടിക്കുന്നതു വരെ വന്‍ പൊലീസ് സംഘം തിരിച്ചില്‍ നടത്തി. സിജു ഇറങ്ങിപ്പോകുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം സ്റ്റേഷനില്‍ ഉണ്ടായിരുന്നു.
രാഷ്ട്രീയ സമ്മര്‍ദം മൂലമാണ് സിജുവിനെ വിട്ടയച്ചതെന്ന് ആരോപണമുണ്ട്. സ്റ്റേഷനില്‍ നിന്നു രക്ഷപ്പെട്ട സിജു ആദ്യം സഹായം തേടിയത് ഭരണകക്ഷിയിലെ നേതാവിന്റെ വീട്ടില്‍
. ശശിധരന്‍ മരിച്ചു കിടന്ന സ്ഥലത്തെ രക്തം പൊലീസ് ഇടപെട്ടു കഴുകി വൃത്തിയാക്കി. ഇതു തെളിവു നശിക്കാന്‍ ഇടയാക്കി. സംഭവത്തില്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്.
Post Your Comments