KeralaLatest NewsNews

യുവതി പ്രസവിച്ചത് ഗർഭിണിയായ കുഞ്ഞിനെ

ഗര്‍ഭിണിയായ കുഞ്ഞിനെ പ്രസവിച്ച്‌ അമ്മ. അപൂര്‍വ്വമായ മെഡിക്കല്‍ അവസ്ഥയാണ് ഇതിന് കാരണമായത്. കൊളംബിയയിലെ ഒരു ആശുപത്രിയിലാണ് സംഭവം. അമ്മയുടെ പ്രസവത്തിന് രണ്ട് മാസം മുന്‍പ് വയറ്റിലുള്ള കുഞ്ഞിന് രണ്ട് പൊക്കിള്‍ കൊടിയുള്ളതായി ഡോക്ടർമാർ ശ്രദ്ധിച്ചിരുന്നു. വയറ്റിലുള്ള പെണ്‍കുഞ്ഞ് മറ്റൊരു ഭ്രൂണത്തെ സ്വന്തം വയറിലേക്ക് വലിച്ചെടുത്ത് കുഞ്ഞിന്റെ പൊക്കിള്‍കൊടി വഴി വളര്‍ച്ച നേടുകയായിരുന്നു. പാരാസൈറ്റിക് ട്വിന്‍ എന്നതാണ് ഈ അവസ്ഥയുടെ പേര്. കുഞ്ഞിന്റെ വയറ്റിലുള്ള കുഞ്ഞിന് അവയവങ്ങള്‍ രൂപപ്പെട്ട് ജീവന് തന്നെ ഭീഷണിയാകുമെന്ന് കണ്ടെത്തിയതോടെ അടിയന്തര ശസ്ത്രക്രിയ വഴിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഇറ്റ്‌സ്മാര എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button