Latest NewsIndiaNews

സമൂഹമാധ്യമങ്ങളില്‍ വീണ്ടും പോണ്‍ വിഡിയോ ഷെയറിംഗ് : യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി : സമൂഹമാധ്യമങ്ങളില്‍ വീണ്ടും പോണ്‍ വിഡിയോ ഷെയറിംഗ് . സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. കുട്ടികളുടെ അശ്ലീല ഉള്ളടക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് ഭോപ്പാലില്‍ നിന്നാണ് ക്രൈംബ്രാഞ്ച് യുവാവിനെ അറസ്റ്റുചെയ്തത്.
കുട്ടികളുടെ അശ്ലീല വിഡിയോ മാത്രം പങ്കിടുന്ന വാട്സാപ്പിലെ അശ്ലീല ഗ്രൂപ്പിലെ അംഗമായിരുന്നു പ്രതി. കഴിഞ്ഞ മാസം ക്രൈംബ്രാഞ്ച് പൂട്ടിച്ച ഗ്രൂപ്പായിരുന്നുവിത്. ഒക്ടോബറില്‍ ഈ ഗ്രൂപ്പ് നിരീക്ഷണം പൊലീസ് ശക്തമാക്കുകയും ഒരു മെക്കാനിക്കിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.. സംഘത്തിന്റെ അഡ്മിന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളയാളാണ് ഇയാളെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പറയുന്നു.

Read Also : പോണ്‍ വീഡിയോസ് ഏറ്റവും കൂടുതല്‍ ആഘോഷമാക്കുന്നത് കോളേജ് വിദ്യാര്‍ത്ഥികള്‍ : പെണ്‍കുട്ടികളില്‍ ഭൂരിഭാഗം പേരും സെക്‌സ് ആസ്വദിക്കുന്നവര്‍ : അബോര്‍ഷന് വിധേയമാകുന്നത് ആയിരകണക്കിനു പേര്‍ : ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട്

ഭോപ്പാല്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുട്ടികളുടെ അശ്ലീല വിഡിയോ പ്രചരണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ എഫ്ഐആര്‍ ആണിത്. ഇതിന് മുമ്പ് ഏപ്രിലില്‍, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ 21 വയസുള്ള യുവാവിനെ പിടികൂടിയിരുന്നു. ആ സംഘത്തിന്റെ അഡ്മിന്‍ ബംഗ്ലാദേശ് സ്വദേശിയായിരുന്നു. കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിലും പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ചില വിദേശ പൗരന്മാര്‍ ഗ്രൂപ്പുകളില്‍ അംഗങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അശ്ലീല വിഡിയോകള്‍ പങ്കിടുന്ന 150 ഓളം ഗ്രൂപ്പ് അംഗങ്ങളുണ്ട്, ഇവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button