എല്ലാവര്ക്കും സുപരിചിതമായ ഔഷധ സസ്യമാണ് പനികൂര്‍ക്ക. ഞവര, കര്‍പ്പൂരവല്ലി, കഞ്ഞികൂര്‍ക്ക എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന പനികൂര്‍ക്ക മുതിര്‍ന്നവര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെല്ലാം ഒരുപോലെ പ്രയോജനപ്രദമാണ്.
കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്കെല്ലാം ഒരു പരിധിവരെ മികച്ച പ്രതിവിധിയാണ് പനികൂര്‍ക്ക. പനികൂര്‍ക്കയുടെ നീര് കുട്ടികളെ കുളിപ്പിക്കുന്ന വെള്ളത്തില്‍ ചേര്‍ത്താല്‍ പനി വരുന്നത് തടയാന്‍ കഴിയും. കുഞ്ഞുങ്ങല്ക്കുണ്ടാകുന്ന ചുമ, നീരു വീഴ്ച്ച എന്നിവ മാറ്റാനായി പനികൂര്‍ക്കയില ഇടിച്ചു പിഴിഞ്ഞ് ഒരു സ്പൂണ്‍ നീരില്‍ നൂറ് ഗ്രാം കല്‍ക്കണ്ടം പൊടിച്ചു ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും.
പനികൂര്‍ക്ക ഇലയുടെ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നതും പനി ഭേദമാകാന്‍ നല്ലതാണ്. തൊണ്ട വേദന മാറ്റാനും പനികൂര്‍ക്കയില മികച്ചതാണ്. പനികൂര്‍ക്കയില വെള്ളത്തില്‍ തിളപ്പിച്ച് ആവി കൊണ്ടാല്‍ പനിയ്്ക്കും തൊണ്ടവേദനയ്ക്കും ആശ്വാസം ലഭിക്കും.
പനികൂര്‍ക്കയില വാട്ടി പിഴിഞ്ഞെടുത്ത നീരില്‍ രാസ്നാദി ചൂര്‍ണം ചാലിച്ച് നെറുകയില്‍ ജലദോഷം തടയാന്‍ സഹായിക്കും. തലയ്ക്ക് തണുപ്പേകാനും പനികൂര്‍ക്ക ഉപയോഗിക്കാം. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള കഴിവും പനികൂര്ക്കയിലയ്ക്കുണ്ട്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കും പനികൂര്‍ക്കയില പരിഹാരമാണ്.
Post Your Comments