വിശാഖപട്ടണം : അഭിമാന നേട്ടവുമായി ഐഎസ്ആർഓ. ഭൗമനിരീക്ഷണത്തിനായി അത്യാധുനിക ചിത്രീകരണ സംവിധാനങ്ങളുള്ള ‘കാര്‍ട്ടോസാറ്റ്-3 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയില്‍നിന്ന് ബുധനാഴ്ച രാവിലെ 9.28ന് കാര്‍ട്ടോസാറ്റ്-3’ കൃത്രിമോപഗ്രഹവുമായി കുതിച്ചുയര്‍ന്ന പി.എസ്.എല്‍.വി- സി-47 17മിനിറ്റ് 40 സെക്കൻഡിൽ ഭ്രമണപഥത്തിലെത്തി.13 നാനോ ഉപഗ്രഹങ്ങളും കാര്‍ട്ടോസാറ്റിന് ഒപ്പമുണ്ട്.
Indian Space Research Organisation (ISRO) launches PSLV-C47 carrying Cartosat-3 and 13 nanosatellites from Satish Dhawan Space Centre at Sriharikota pic.twitter.com/z9GJ2OvtmW
— ANI (@ANI) November 27, 2019
13 commercial satellites from USA successfully placed in their designated orbits#PSLVC47
— ISRO (@isro) November 27, 2019
എസ്.എല്‍.വിയുടെ 49ാമത്തെയും, പി.എസ്.എല്‍.വി എക്സ് എല്‍ ഭാഗത്തിലെ 21ാമത്തെയും വിക്ഷേപണമാണ് ഇന്ന് നടന്നത്. ചൊവ്വാഴ്ച രാവിലെ 7.28നാണ് 26 മണിക്കൂര്‍ നീണ്ടുനിന്ന കൗണ്ട് ഡൗണ്‍ ആരംഭിച്ചത്. റോക്കറ്റില്‍ വിവിധ ഘട്ടങ്ങളിലായി ഇന്ധനം നിറക്കുന്ന പ്രവൃത്തിയും നടന്നു.
ചൊവ്വാഴ്ച രാവിലെ 7.28നാണ് 26 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കൗണ്ട് ഡൗണ്‍ ആരംഭിച്ചത്. റോക്കറ്റില്‍ വിവിധ ഘട്ടങ്ങളിലായി ഇന്ധനം നിറക്കുന്ന പ്രവൃത്തിയും നടന്നു നഗരാസൂത്രണം, ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം ദുരന്ത നിവാരണം എന്നിവക്കായുള്ള വിവരങ്ങൾ ശേഖരിക്കാൻ ലക്ഷ്യമിട്ടാണ് ഉപഗ്രഹം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അഞ്ച് വര്‍ഷമാണ് ഉപഗ്രഹത്തിന് നിശ്ചയിരിക്കുന്ന കാലാവധി.
Post Your Comments