
കൊച്ചി•പ്രമുഖ വ്യവസായിയും കിച്ചണ്‍ ട്രഷേഴ്‌സ് അടക്കമുള്ള ബ്രാന്‍ഡുകളുടെ മാതൃ കമ്പനിയുമായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വൈസ് ചെയര്‍മാനുമായ ജോര്‍ജ് പോള്‍(70) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ഓര്‍ത്തഡോക്‌സ് സഭ അല്‍മായ ട്രസ്റ്റി, കുസാറ്റ് സിന്‍ഡിക്കേറ്റ് മെമ്ബര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി കേരള കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു. ഡൽഹി സെന്റ് മേരീസ് എജ്യുക്കേഷൻ സൊസൈറ്റി ചെയർമാൻ, കൊച്ചി വിദ്യോദയ സ്കൂൾ ട്രഷറർ, കൊച്ചി ഗ്ലോബൽ അക്കാദമി ഫോർ എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ് ഡയറക്ടർ, കുഫോസ് ഇൻഡസ്ട്രിയൽ അഡ്വൈസറി വൈസ് ചെയർമാൻ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.
സുഗന്ധവ്യഞ്ജന സത്തുകളുടെ കയറ്റുമതിയില്‍ ഏറ്റവും മുന്‍പന്തിയിലുള്ള സ്ഥാപനമാണ് സിന്തൈറ്റ്. കിച്ചണ്‍ ട്രഷേഴ്‌സ് കറിമസാല, നെക്കോള്‍, നാറ്റ് എക്‌സ്ട്ര,സ്പ്രിഗ് തുടങ്ങിയ ബ്രാന്‍ഡുകളിലുള്ള ഉല്‍പ്പന്നങ്ങള്‍ സിന്തൈറ്റ് ഗ്രൂപ്പിന്റേതാണ്.
Post Your Comments