മുംബൈ : സെൻസെക്സ് കുതിച്ചുയർന്നു, ഓഹരി വിപണി ഇന്നും നേട്ടത്തിൽ ആരംഭിച്ചു.സെന്‍സെക്സ് 200 പോയിന്റ് ഉയര്‍ന്ന് 41,000ത്തിലും, നിഫ്റ്റി 12,126 പോയിന്റിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.50 ശതമാനവും 0.42 ശതമാനവും നേട്ടത്തിലെത്തി. ബാങ്ക്, ഐടി, ഫാര്‍മ, ലോഹം, ഊര്‍ജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടം കൈവരിച്ചത്.
സെന്‍സെക്സ് ഓഹരികളില്‍ ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ് , ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, സണ്‍ ഫാര്‍മ,തുടങ്ങിയ ഓഹരികള്‍ ഒരു ശതമാനം മുതല്‍ 1.6 ശതമാനംവരെ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ടിസിഎസ്, സണ്‍ ഫാര്‍മ, സീ എന്റര്‍ടെയന്‍മെന്റ്, എല്‍ആന്റ്ടി, ബിപിസിഎല്‍, യുപിഎല്‍,ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ് കോര്‍പ്,തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.
കഴിഞ്ഞ ദിവസവും ഓഹരി വിപണി നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ തന്നെയാണ് അവസാനിച്ചത്. സെൻസെക്സ് മികച്ച നിലവാരം കൈവരിച്ചു. സെൻസെക്സ് എക്കാലത്തേയും ഉയർന്ന നിലവാരത്തിൽ 529.82 പോയിന്റ് ഉയർ്ന്ന് 40,889.23ലും, നിഫ്റ്റി 159.40 പോയിന്റ് ഉയർന്നു 12,073.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1384 ഓഹരികൾ നേട്ടത്തിലെത്തിയപ്പോൾ 1088 ഓഹരികൾ നഷ്ടത്തിലായിരുന്നു. ലോഹം, വാഹനം, ബാങ്ക്, ഫാർ്മ, ഐടി, അതിവേഗം വിറ്റഴിയുന്ന ഉത്പന്നങ്ങൾ എന്നീ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments