Latest NewsKeralaNews

ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച്‌ ട്രോളിട്ട മന്ത്രി എം.എം.മണിക്കെതിരെ വി.ടി ബല്‍റാം

കൊച്ചി: ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച്‌ ഫേസ്ബുക്കില്‍ ട്രോളിട്ട മന്ത്രി എം.എം.മണിക്കെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി.ടി ബൽറാമിന്റെ വിമർശനം. ഒരു സ്ത്രീ തെരുവില്‍ വച്ച്‌ ആക്രമിക്കപ്പെട്ടതിനെ കുറിച്ച്‌ ഒരു മന്ത്രി തന്നെ ട്രോള് ഉണ്ടാക്കി ആസ്വദിക്കുന്ന അവസ്ഥയിലേക്ക് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ‘സ്ത്രീ ശാക്തീകരണം’ എത്തിയോ എന്നാണ് ബൽറാമിന്റെ ചോദ്യം. “സംഘപരിവാര്‍, ജനം നാടകം’തൃപ്തി 2019’എന്ത് നല്ല തിരക്കഥ!കണ്ണിനും, മനസ്സിനും കുളിര്‍മ ലഭിച്ച എന്ത് നല്ല മുളക് സ്പ്രേ!” എന്നും ‘പതഞ്ജലിയുടെ മുളക്പൊടി ബെസ്റ്റാ’ എന്നുമായിരുന്നു സംഭവത്തെ കുറിച്ചുള്ള മന്ത്രി എം.എം മണിയുടെ ട്രോൾ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ശബരിമല വിധിക്ക് സ്റ്റേ ഇല്ല എന്നാണ് പിണറായി സർക്കാരിന്റെ ഔദ്യോഗിക നിലപാട്. ആ നിലപാടിനെ വിശ്വസിച്ച് ഇത്തവണയും മല കയറാനെത്തിയ യുവതികൾക്ക് കഴിഞ്ഞ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി പോലീസ് സംരക്ഷണം നൽകില്ല എന്നാണ് അടുത്ത നിലപാട്. അതൊക്കെ ശരി. സർക്കാരിന്റെ സൗകര്യം.

പക്ഷേ ഒരു സ്ത്രീ തെരുവിൽ ആക്രമിക്കപ്പെട്ടതിനേക്കുറിച്ച് കേരളത്തിന്റെ ഒരു മന്ത്രിതന്നെ ഇങ്ങനെ ട്രോൾ ഉണ്ടാക്കി ആസ്വദിക്കുന്ന നിലയിലേക്ക് മാറുന്നതാണ് പിണറായി സർക്കാരിന്റെ സ്ത്രീശാക്തീകരണ “നാവോ”ത്ഥാനത്തിന്റെ ലേറ്റസ്റ്റ് അവസ്ഥ!

shortlink

Related Articles

Post Your Comments

Related Articles


Back to top button