ആലപ്പുഴ: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഈ വര്‍ഷം 500 കോടി രൂപയുടെ വായ്പ നല്‍കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ പറഞ്ഞു. കോർപ്പറേഷൻ ചേർത്തലയിൽ പുതുതായി ആരംഭിച്ച ഉപജില്ല ഓഫീസിന്‍റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ വര്‍ഷം250 കോടി രൂപയായിരുന്നു വായ്പയായി നൽകിയിരുന്നത്. അതാണ് ഇപ്പോൾ 500 കോടി രൂപയിലേക്ക് ഈ വർഷം ഉയർത്തുന്നത്.അടുത്ത വര്‍ഷം 1000 കോടി യുടെ വായ്പ നല്‍കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.
Post Your Comments