മഡ്‌ഗാവ്: ഐഎസ്എല്ലിൽ ഇന്ന് നിർണായക പോരാട്ടത്തിനൊരുങ്ങി ഗോവ. വൈകിട്ട് ഏഴരയ്ക്ക് ഫറ്റോർഡ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ജംഷെഡ്‌പൂരുമായി ഏറ്റുമുട്ടും. നാല് കളിയിൽ എട്ട് പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ഗോവയ്ക്ക് ഇന്ന് ജയിക്കാനായാൽ എടികെയെ പിന്നിലാക്കി ഒന്നാം സ്ഥാനം സ്വന്തമാക്കാൻ സാധിക്കും. സീസണിൽ ഇതുവരെ തോൽവി അറിയാത്ത ടീമാണ് ഗോവ. വിലക്ക് നേരിടുന്ന ഹ്യൂഗോ ബൗമസും ഡൗൻഗലും ഇല്ലാതെയാവും ഇന്ന് കളിക്കുക.
#TheGaurs are coming back home to take on #TheSteelers in a yet another exciting match of HERO ISL. Whose form will lead to victory? Let's find out as we watch them play in #Goa– https://t.co/3baO1YMuND pic.twitter.com/lG8gbuNNoo
— Paytm Insider (@paytminsider) November 26, 2019
We are back and we are ready! ?
See you tonight, @FCGoaOfficial.#JamKeKhelo #FCGJFC pic.twitter.com/4f5GYrwUfd— Jamshedpur FC (@JamshedpurFC) November 26, 2019
കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തിൽ ചെന്നൈയിന്‍ എഫ്‌സി സീസണിലെ ആദ്യ തകർപ്പൻ ജയം സ്വന്തമാക്കി. ഹൈദരാബാദ് എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് തോൽപ്പിച്ചത്. ഇഞ്ചുറി ടൈമിലായിരുന്നു ഗോൾ നേട്ടം. ഈ ജയത്തോടെ നാല് പോയിന്‍റുമായി ചെന്നൈയിൻ ഒൻപതാം സ്ഥാനത്ത് എത്തിയപ്പോൾ മൂന്ന് പോയിന്‍റുമായി ഹൈദരാബാദ് അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
Post Your Comments