കൊച്ചി: കാന്‍സറിനോടുള്ള പോരാട്ടം അവസാനിപ്പിച്ച് അഭിനവ് മരണത്തിന് കീഴടങ്ങി. മാന്നാര്‍ പഞ്ചായത്ത് പാവുക്കര ഒന്നാം വാര്‍ഡില്‍ നങ്ങാലടിയില്‍ വീട്ടില്‍ എന്‍ ടി കൊച്ചുമോന്‍, എസ് പ്രിയ ദമ്പതികളുടെ മകന്‍ കെ അഭിനവാണ് മരിച്ചത്. ആറ് വര്‍ഷത്തെ പോരാട്ടം അവസാനിപ്പിച്ചാണ് അഭിനവ് മരിച്ചത്. അഭിനവിന് ഒരു വയസായപ്പോഴാണ് അര്‍ബുദം ബാധിക്കുന്നത്. നിര്‍ത്താതെയുള്ള ഛര്‍ദ്ദിലിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഭിനവിന്റെ കരളില്‍ അര്‍ബുദം പിടിപ്പെട്ടതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. കീമോയിലൂടെ രോഗം ഭാഗികമായി മാറിയെങ്കിലും ഒന്നാം ക്ലാസ് പ്രവേശനത്തിന് തയ്യാറെടുക്കുമ്പോൾ വീണ്ടും അസുഖം വരികയായിരുന്നു.
പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് ചികിത്സ നടത്തിയത്. കഴിഞ്ഞ മാര്‍ച്ച് അവസാനത്താടെ അഭിനവിന് വയറുവേദനയും, വയറുവീര്‍പ്പും, മൂത്ര തടസവും ഉണ്ടായി. ഇതോടെ കരൾ മാറ്റിവെക്കണമെന്ന് ഡോക്ടർമാർ അറിയിച്ചു. കരള്‍ നല്‍കാന്‍ അമ്മ തയ്യാറായി. എങ്കിലും അഭിനവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ എറണാകുളം അമൃതാ ആശുപത്രിയിലായിരുന്നു അന്ത്യം.
Post Your Comments