KeralaLatest NewsNews

കേരളം ഇരു കൈയും നീട്ടി സ്വീകരിച്ച ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളുടെ പുതിയ ബിസിനസ്സ് സംരംഭത്തിനും മികച്ച പ്രതികരണം

കൊച്ചി: കേരളം ഇരു കൈയും നീട്ടി സ്വീകരിച്ച ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളുടെ പുതിയ ബിസിനസ്സ് സംരംഭത്തിനും മികച്ച പ്രതികരണം സംസ്ഥാനത്തെ ആദ്യത്തെ ട്രാന്‍സ്‌ജെഡര്‍ ദമ്പതികളാണ് ഇഷാനു സൂര്യയും. ആദ്യമൊക്കെ പല എതിര്‍പ്പുകളും നേരിടേണ്ടിവന്നെങ്കിലും ഇപ്പോള്‍ ജീവിതം സന്തോഷത്തിന്റെ പാതയിലാണെന്നും ഇരുവരും പറയുന്നു. അടുത്തിടെ ഇരുവരും സ്വന്തം ചോരയില്‍ പിറക്കുന്ന കുഞ്ഞിനായി കാത്തിരിക്കുന്നുവെന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. സൂര്യയും ഇഷാനും ഇപ്പോള്‍ അതിനുള്ള തയാറെടുപ്പിലാണ്. ഇപ്പോള്‍ അതിനെല്ലാം പുറമെ ഇരുവരും ചേര്‍ന്ന് ഒരു ബിസിനസ്സ് സംരംഭം ആരംഭിച്ചിരിക്കുകയാണ്.

Read Also : ഹല്‍ദിയും മെഹന്ദിയും അണിഞ്ഞ് ആഘോഷങ്ങളോടെ ട്രാന്‍സ്‌ജെന്റര്‍ ദമ്പതികള്‍ക്ക് ഒരേ വേദിയില്‍ വിവാഹം

സൂര്യ ഫുഡ്‌സ് എന്ന പേരില്‍ പല തരം അച്ചാറുകള്‍ ഉണ്ടാക്കി അത് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ്. സൂര്യ ഫൂഡ്‌സ് എന്ന സംരംഭത്തെ വിജയത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണിപ്പോള്‍ ഇവര്‍. നെല്ലിക്ക, നാരങ്ങ, മാങ്ങ തുടങ്ങി നാടന്‍ അച്ചാറുകള്‍ക്ക് പുറമെ മീന്‍ അച്ചാര്‍, ബീഫ് അച്ചാര്‍ എന്നിവയും ഇപ്പോള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നുണ്ട്. വിപണി വിലയ്ക്ക് അനുസൃതമായാണ് അച്ചാറുകളുടെ വില.

അര കിലോഗ്രാം മുതല്‍ അഞ്ചു കിലോഗ്രാം വരെയുള്ള അച്ചാറുകള്‍ സൂര്യ ഫുഡ്‌സില്‍ ലഭിക്കും. രാസ പദാര്‍ത്ഥങ്ങള്‍ ഒട്ടും ചേര്‍ക്കാത്ത തനത് നാടന്‍ അച്ചാറുകളാണ് സൂര്യ ഫുഡ്‌സില്‍ ലഭിക്കുന്നത്. വീട്ടില്‍ തന്ന ഉണ്ടാക്കുന്ന അച്ചാറുകള്‍ സൂര്യ തന്നെയാണ് പാകം ചെയ്യുന്നതും. ഒപ്പം ഇരുകൈ സഹായമായി ഇഷാനും കൂടെയുണ്ട്. ഓര്‍ഡര്‍ അനുസരിച്ച് മാത്രമാണ് സൂര്യ ഫുഡ്‌സില്‍ അച്ചാറുകള്‍ നിര്‍മ്മിക്കുന്നത്. രാസ പദാര്‍ത്ഥങ്ങള്‍ ഒട്ടും ചേര്‍ക്കാത്തതായതു കൊണ്ടു തന്നെ ഒന്നോ രണ്ടോ മാസം മാത്രമെ അച്ചാറുകള്‍ ഉപയോഗിക്കാന്‍ സാധിക്കു. അതിനാല്‍ തന്നെ ആവശ്യം അനുസരിച്ച് കുറച്ച് അളവു മാത്രമെ സൂര്യ അച്ചാറുകള്‍ പാകം ചെയ്യു. അച്ചാറുകള്‍ പായ്ക്ക് ചെയ്യുന്നതും സൂര്യയും ഇഷാനും ചേര്‍ന്ന് തന്നെയാണ്. ആദ്യം പരിചയക്കാര്‍ക്ക് നല്‍കിയാണ് അച്ചാര്‍ വില്‍പന നടത്തിയിരുന്നത്. പിന്നീട് കൂട്ടുകാര്‍ മുഖേനയും ബന്ധുക്കള്‍ മുഖേനയും അച്ചാറുകള്‍ കൂടുതല്‍ പേര്‍ക്ക് എത്തിച്ചു നല്‍കുന്നുണ്ട്. എന്തു സഹായത്തിനും ഇവര്‍ക്കൊപ്പം വീട്ടുകാരും കൂട്ടുകാരും ഒപ്പം തന്നെയുണ്ട്.

എറണാകുളം, തൃശ്യൂര്‍ ജില്ലകളില്‍ നിന്നാണ് ഇപ്പോള്‍ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നത്. തിരുവനന്തപുരത്ത് 40-ഓളം വീടുകളില്‍ ഹോം ഡെലിവറിയും ചെയ്യുന്നുണ്ട്. സൂര്യ പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന വരട്ടു മാങ്ങാ അച്ചാറാണ് ഏറ്റവുമധികം വിറ്റു പോകുന്നത്. സൂര്യ ഫുഡ്‌സ് സംരംഭം ആരംഭിച്ചിട്ട് ഏതാനും ആഴ്ച്ചകള്‍ മാത്രമേ ആയിട്ടുള്ളൂവെങ്കിലും പരസ്യങ്ങളോ മറ്റ് പ്രചാരണ പരിപാടികളോ ഇല്ലാതെ തന്നെ 200-ഓളം ഓര്‍ഡറുകള്‍ ലഭിച്ചെന്ന് ഇഷാന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button