ചുരു: ഭർത്താവിന്റെ ആഗ്രഹ സാഫല്യത്തിനുവേണ്ടി ഭാര്യ പ്രസവിച്ചത് 12 തവണ. കാരണം മറ്റൊന്നുമല്ല ആൺകുട്ടിയെ ആഗ്രഹിച്ച ഭർത്താവിനുവേണ്ടിയാണ് തുടർച്ചയായി ഭാര്യ പ്രസവിച്ചത്. പെൺകുഞ്ഞുങ്ങളാണ് 11 തവണയും ജനിച്ചത്. അവസാനം 12ാം പ്രസവത്തിൽ ഭർത്താവിന്റെ മോഹം സഫലമായി. പാരമ്പര്യം നിലനിർത്താൻ ആൺകുഞ്ഞ് വേണമെന്ന ഭർത്താവിന്റെ ആഗ്രഹം സാധിച്ചുകൊടുക്കാനായി തുടർച്ചയായി പ്രസവിച്ചപ്പോൾ അനുഭവിക്കേണ്ടി വന്ന പരിഹാസങ്ങളെക്കുറിച്ച് ഈ 42 വയസ്സുകാരിക്ക് പറയാനുണ്ട്. ഗുഡിയെ ‘തുടർച്ചയായി പെൺകുട്ടികളെ മാത്രം പ്രസവിക്കുന്നവൾ’ എന്ന് ആളുകൾ നിരന്തരം അപമാനിച്ചിരുന്നു. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് ഗുഡി എന്ന സ്ത്രീ നവംബർ 20 ന് ആൺകുഞ്ഞിനെ പ്രസവിച്ചത്.
കുടുംബത്തിൽ ആൺകുഞ്ഞില്ലാത്തതിനാൽ വല്ലാതെ നിരാശനായിരുന്നു ഗുഡിയുടെ ഭർത്താവ് കൃഷ്ണകുമാർ. നവംബർ 20 ന് ഗുഡി കുഞ്ഞിന് ജന്മം നൽകിയത് സർക്കാർ ആശുപത്രിയിൽ വച്ചാണ്. ഇവരുടെ 11 പെൺമക്കളിൽ മൂന്ന് പേരുടെ വിവാഹം ഇതിനകം കഴിഞ്ഞിട്ടുണ്ട്. മക്കളിൽ ഏറ്റവും മുതിർന്നയാൾക്ക് 22 വയസ്സുണ്ട് .മക്കളിൽ ചിലർ സ്‌കൂൾ പഠനം തുടരുന്നുണ്ട്. രണ്ട് പേർക്ക് സ്‌കൂളിൽ പോകുന്ന വയസായിട്ടില്ല.
ALSO READ: വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന ബാക്ടീരിയമൂലം ഉടമസ്ഥന്‍ മരിച്ചു : ആദ്യം കണ്ടത് പനിയുടെ ലക്ഷണം
വടക്കേ ഇന്ത്യയിൽ ഇത്തരം സംഭവങ്ങൾ സർവസാധാരണമാണ്. ഇത്രയും വലിയ കുടുംബത്തെ നോക്കുന്നത് ഗുഡിക്ക് കഷ്ടപ്പാടല്ല. ആദ്യത്തെ സംഭവമൊന്നുമല്ല ഇതെന്ന് ചെറുചിരിയോടെ ഇവർ പറയുന്നു. പെൺകുഞ്ഞുങ്ങളെ കൊല്ലുന്നതും കുഞ്ഞിന്റെ ലിംഗം പരിശോധിച്ചറിഞ്ഞ് പെണ്ണാണെങ്കിൽ ഗർഭമലസിപ്പിക്കുന്നതും ഈ നാടുകളിൽ ഒരു ഞെട്ടിപ്പിക്കുന്ന കാര്യമല്ല.
Post Your Comments