പഞ്ചാബ് : കൗമാരക്കാരനെ കാലുകൾ കൂട്ടിക്കെട്ടി തീകൊളുത്തി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പഞ്ചാബിലെ മാൻസ ജില്ലയിൽ പതിനേഴ്കാരനായ ജസ്പ്രീത് സിംഗിനെയാണ് ആളൊഴിഞ്ഞ മില്ലിനുള്ളിൽ ചുട്ടുകൊന്നത്. ശനിയാഴ്ച രാത്രിയാണ് അതിദാരുണമായ സംഭവം നടന്നത്. സംഭവത്തിൽ പ്രതികളായ ജഷാൻ സിംഗ്, ഗുർജിത് സിംഗ് എന്നിവരെ കസ്റ്റഡിയിലെടുത്തു.
Also read : കയ്യില്‍ 12, കാലില്‍ 19 വിരലുകള്‍; നരകജീവിതവുമായി 63 വയസുകാരി
ജസ്പ്രീതിന്റെ സഹോദരന്റെ ബന്ധുവാണ് ജഷാൻസിംഗ്. ജഷാൻസിംഗിന്റെ സഹോദരിയെ രണ്ടര വർഷം മുമ്പാണ് ജസ്പ്രീതിന്റെ മൂത്തസഹോദരൻ വിവാഹം ചെയ്‌തത്. കൊലപാതക കാരണം വ്യക്തമല്ലെന്നും പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Post Your Comments