
കണ്ണൂര്‍: മാരകായുധങ്ങളുമായി എസ്.ഡി.പി.ഐ. പ്രവര്‍ത്തകനെ ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം രാത്രി ഒമ്പതുമണിയോടെ കക്കാട് ഭാഗത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇയാളെ അറസ്റ്റുചെയ്തത്. രണ്ട് ബൈക്കുകളിലായി അഞ്ചുപേരാണുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.
ബാക്കിയുള്ളവര്‍ ഓടിരക്ഷപ്പെട്ടു.വാരം മുണ്ടയാട്ടെ മുഹമ്മദ് ഫസീ(24)മിനെയാണ് ടൗണ്‍ എസ്.ഐ. ബി.എസ്.ബാവിഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. വാഹനങ്ങളുടെ നാല് നമ്പര്‍ പ്ലേറ്റ്, സര്‍ജിക്കല്‍ ബ്ലേഡുകള്, രണ്ട് കട്ടിങ് പ്ലെയര്‍, വടിവാള്‍, രണ്ട് ഇരുമ്പ് ദണ്ഡ്, കഠാര എന്നിവയാണ് കണ്ടെടുത്തത്.
ഓടിരക്ഷപ്പെട്ടവരില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടന്‍ അറസ്റ്റുണ്ടാകുമെന്നും പോലീസ് പറഞ്ഞു. നമ്പര്‍ പ്ലേറ്റ് വ്യാജമാണോ എന്നത് പരിശോധനയിലാണ്. ബൈക്ക് കസ്റ്റഡിയിലെടുത്തു.
Post Your Comments