ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒയോയ്ക്ക് വന്‍ തിരിച്ചടി . ഓയുമായുള്ള കരാര്‍ 700 ഹോട്ടലുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഹോട്ടലുകള്‍ ഒയോയുമായുള്ള കരാര്‍ റദ്ദാക്കിയതായി ഫെഡറേഷന് ഓഫ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ (എഫ്എച്ച്ആര്‍ഐ) സെക്രട്ടറി പ്രദീപ് ഷെട്ടി പറഞ്ഞു. നൂറ് നഗരങ്ങളില്‍ നിന്നായി എഴുന്നൂറോളം ഹോട്ടലുകളുമായാണ് ഒയോ കരാര്‍ ഉണ്ടായിരുന്നത്. കൃത്യസമയത്ത് വാടക നല്‍കാത്തതാണ് ഒയോയുമായി ഹോട്ടലുകള്‍ തെറ്റാന്‍ കാരണം എന്നാണ് ലഭിക്കുന്ന വിവരം.
Read Also : അവിവാഹിത പങ്കാളികള്‍ക്കു താമസിക്കാന്‍ ‘ ഒയോ റൂംസ് ഒരുക്കി ഹോട്ടല്‍ ശൃംഖല
മാത്രമല്ല ഹോട്ടലുകളുമായുള്ള കരാര്‍ ലംഘനവും അമിതമായ ചാര്‍ജുകള്‍ ഈടാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വഷളായതിനെത്തുടര്‍ന്ന് കേരളത്തില്‍ ഉള്‍പ്പടെ ഒയോയ്ക്കെതിരെ സമരം നടന്നിരുന്നു. ഈ വിഷയത്തില്‍ എഫ്എച്ച്ആര്‍ഐ കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യക്ക് പരാതി നല്‍കിയിട്ടുണ്ട്. ഒയോയുമായുളള പങ്കാളിത്തത്തില്‍ നിന്നും പിന്മാറിയെങ്കിലും ഇപ്പോഴും ഒയോസൈറ്റില്‍ സോള്‍ഡ് ഔട്ട് ലേബലില്‍ ഈ ഹോട്ടലുകളുടെ പേരുകളുണ്ട്.
ഇത് തങ്ങളുടെ ബിസിനസിനെ ബാധിക്കുന്നതായും ഹോട്ടലുടമകള്‍ പരാതിപ്പെടുന്നു. എന്നാല്‍ ഒയോ വഴി ബുക്ക് ചെയ്ത് ഹോട്ടലുകളില്‍ എത്തുമ്പോള്‍ റൂം അനുവദിക്കുന്നില്ലെന്ന് നിരന്തരമായി സമൂഹമാധ്യമങ്ങളില്‍ ഉപഭോക്താക്കള്‍ പരാതിപ്പെടുന്നുണ്ട്. ഹോട്ടലുടമകള്‍ക്കും കസ്റ്റമേഴ്സിനും ഒരുപോലെ പ്രശ്നമുണ്ടാക്കുന്നതാണ് ഒയോയുടെ നിലപാടെന്നും എഫ്എച്ച്ആര്‍ഐ പറഞ്ഞു.
Post Your Comments