Latest NewsNewsIndia

മഹാരാഷ്ട്ര സർക്കാർ രൂപീകരണം; ശിവസേന-എൻസിപി-കോൺ​ഗ്രസ് സഖ്യത്തിന് തിരിച്ചടി, വിശ്വാസ വോട്ടെടുപ്പിൽ നിർണായക വിധി നാളെ

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനെതിരെ ശിവസേന-എൻസിപി-കോൺ​ഗ്രസ് നേതാക്കൾ നൽകിയ ഹർജിയിൽ സുപ്രീം കോടതിയിൽ രണ്ടു ദിവസം നീണ്ടു നിന്ന വാദം പൂർത്തിയായി. വിശ്വാസ വോട്ടെടുപ്പിൽ നാളെ 10:30യ്ക്ക് സുപ്രീം കോടതി വിധി പറയും. ഇരുപത്തിനാലോ നാൽപ്പത്തെട്ടോ മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് വേണം, മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറാക്കണം, വിശ്വാസ വോട്ടെടുപ്പ് നടപടികൾ എല്ലാവര്‍ക്കും കാണുന്ന വിധത്തിൽ സുതാര്യമാക്കണമെന്നു സേന എൻസിപി കോൺഗ്രസ് സഖ്യം ആവശ്യപ്പെട്ടപ്പോൾ രണ്ടാഴ്ചത്തെ സമയം വേണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.

ഗവർണർ ഭരണഘടനാപരമായാണ് പ്രവർത്തിച്ചത്. വിശ്വാസ വോട്ടെടുപ്പ് എപ്പോൾ വേണമെന്ന് തീരുമാനിക്കാൻ ഗവര്‍ണര്‍ക്ക് അവകാശമുണ്ട്. ഹര്‍ജിയുടെ അടിസ്ഥാനത്തിൽ ഒരു ഇടക്കാല ഉത്തരവും നൽകാൻ കോടതിക്ക് അധികാരമില്ലെന്നായിരുന്നു  കേന്ദ്രസര്‍ക്കാരിനും  ബിജെപിക്കും വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചത്. 24 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തിയതിന്‍റെ ചരിത്രം ഉണ്ടെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആവര്‍ത്തിച്ചു. ഗവര്‍ണര്‍ക്ക് മുന്നിലല്ല നിയമസഭയിലാണ് ഭൂരിപക്ഷം തെളിയിക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Also read : തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന് പ​ണ​മി​ല്ല: പൊ​തു​ജ​ന​ങ്ങ​ള്‍ സ​ഹാ​യി​ക്ക​ണ​മെ​ന്ന് അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍

അവധിദിനമായ ഇന്നലെ ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ എന്‍.വി. രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ച് വാദം കേട്ട ശേഷം, കേസ് ഇന്നത്തേക്ക് മാറ്റി വെക്കുകയും, സർക്കാർ രൂപീകരണത്തിനു ആധാരമായ,ഭൂരിപക്ഷം തെളിയിക്കാൻ ഫഡ്‌നാവിസ് നൽകിയ കത്തും, ഫഡ്‌നാവിസിനെ ക്ഷണിച്ച് ഗവർണർ നൽകിയ കത്തും ഹാജരാക്കാൻ നിർദേശിക്കുകയുമായിരുന്നു. തുടർന്നു ഇന്ന് രാവിലെ തന്നെ വാദം ആരംഭിച്ചു.

ഗവർണറുടെ തീരുമാനത്തിന്‍റെ പകർപ്പ് കൈയിലുണ്ടെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ തുഷാർ മേത്ത പറഞ്ഞു. 54 എം.എൽ.എമാരുടെ പിന്തുണ പ്രഖ്യാപിച്ചുള്ള അജിത് പവാറിന്‍റെ കത്ത് കോടതിയിൽ വായിക്കുന്നു. എൻസിപിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിട്ടുണ്ടെന്നും കത്തില്‍ അവകാശപ്പെടുന്നു. എംഎൽഎമാരുടെ പട്ടികയും കത്തിനൊപ്പം നൽകിയിട്ടുണ്ട്. പുറത്തിറങ്ങി നടന്ന് പിന്തുണ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പാക്കേണ്ട കാര്യം ഗവര്‍ണര്‍ക്ക് ഇല്ല അതുകൊണ്ടാണ് സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി നൽകിയതെന്നു തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉണ്ട്. രേഖകൾ വ്യാജമല്ല. പവാര്‍ കുടുംബത്തിലെ തര്‍ക്കങ്ങളാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. ഒരു പവാര്‍ അവിടെയും ഒരാൾ ഇവിടെയും ആണെന് ദേവേന്ദ്ര ഫഡ്നാവിസിന് വേണ്ടി ഹാജരായ മുകുൾ റോത്തഗി കോടതിയില്‍ വാദിച്ചു. ഇപ്പോഴത്തെ പ്രശ്നം മുഖ്യമന്ത്രിക്ക് ഇപ്പോൾ ഭൂരിപക്ഷം ഉണ്ടോ എന്നതാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചപ്പോള്‍ . അത് വിശ്വാസ വോട്ടെടുപ്പിലൂടെ തെളിയിക്കണം. വിശ്വസ വോട്ടെടുപ്പ് നടത്തണം, പക്ഷെ അത് ഇത്ര ദിവസത്തിനുള്ളില്‍ എന്ന് നിർദേശിക്കാൻ ആവില്ലെന്നും മുകുൾ റോത്തഗി കോടതിയിൽ പറഞ്ഞു. 54 എംഎൽഎമാരുടെ പിന്തുണ അറിയിച്ച് നൽകിയ കത്ത് നയമപരമായും ഭരണഘടനാപരമായും നിലനിൽക്കുന്നതാണെന്നായിരുന്നു അജിത് പവാര്‍ കോടതിയിൽ പറഞ്ഞത്. ഞാനാണ് എൻസിപി. നിയമസഭാ കക്ഷി നേതാവ് എന്ന നിലയിലാണ് കത്ത് നൽകിയതെന്നും അജിത് പവാര്‍ കോടതിയിൽ വാദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button