Latest NewsNewsIndia

മാവോയിസ്റ്റ് ഭീകരര്‍ സ്ഥാപിച്ച അത്യുഗ്ര സ്‌ഫോടന ശേഷിയുള്ള ബോംബ് നിര്‍വീര്യമാക്കി ഇന്ത്യൻ സൈന്യം

സി ആര്‍ പി എഫിലെ 195 ബറ്റാലിയന്‍ ഉദ്യോഗസ്ഥരാണ് ബോംബ് കണ്ടെത്തിയത്

ദന്തേവാഡ: മാവോയിസ്റ്റ് ഭീകരര്‍ സ്ഥാപിച്ച അത്യുഗ്ര സ്‌ഫോടന ശേഷിയുള്ള ഐഇഡി ബോംബ് നിര്‍വീര്യമാക്കി ഇന്ത്യൻ സൈന്യം. ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ ആണ് സംഭവം. ദന്തേവാഡയിലെ ബര്‍സുര്‍ നാരായണ്‍പൂര്‍ റോഡില്‍ നിന്നാണ് സി ആര്‍ പി എഫ് ബോംബ് കണ്ടെടുത്തത്. സി ആര്‍ പി എഫിലെ 195 ബറ്റാലിയന്‍ ഉദ്യോഗസ്ഥരാണ് ബോംബ് കണ്ടെത്തിയത്.

ഛത്തീസ്ഗഡില്‍ ഉണ്ടായ ഐഇഡി സ്ഫോടനത്തില്‍ കഴിഞ്ഞ ദിവസം രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. ദന്തേവാഡ-ബസ്തര്‍ അതിര്‍ത്തി പ്രദേശത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

ALSO READ: ഭീകരവാദ പ്രവർത്തനങ്ങൾക്കായി കണ്ണൂരിൽ രഹസ്യയോഗം; ഐഎസ് കേസില്‍ കോടതി ബുധനാഴ്ച വിധി പറയും

കഴിഞ്ഞ ദിവസം ബസഗുഡ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാവോയിസ്റ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു സി ആര്‍ പി എഫ് സൈനികന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബോബ് പൊട്ടിത്തെറിച്ചിരുന്നുവെങ്കില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായേനെയെന്ന് സൈനിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button