യു സീരിസിലെ രണ്ടാമത്തെ ഫോൺ വിപണിയിൽ എത്തിച്ച് വിവോ. നേരത്തെ അവതരിപ്പിച്ച യു 10ൽ നിന്നും ഉയർന്ന പതിപ്പായ നിന്നും യു 20യാണ് ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ക്യാമറ, ചിപ്സെറ്റ്, ഡിസ്പ്ലേ എന്നി സവിശേഷതകളിൽ യു 10നെക്കാൾ, യു 20 മുന്നിൽ നിൽക്കുന്നു.
6.53 എഫ്എച്ച്ഡി + 1080-2340 റെസല്യൂഷൻ കപ്പാസിറ്റീവ് വാട്ടര്‍ ഡ്രോപ്പ് നോച്ച് ഡിസ്പ്ലേ, സ്നാപ്ഡ്രാഗണ്‍ 675 എഐ പ്രോസസർ, 16 എംപി പ്രൈമറി സെന്‍സര്‍, 8 എംപി സെന്‍സര്‍, മാക്രോ ഷോട്ടുകള്‍ക്ക് 2 എംപി മാക്രോ എന്നിവ ഉൾപ്പെടുന്ന മൂന്ന് പിൻക്യാമറ, 16 എംപി സെൽഫി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, 18വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് പ്രധാന സവിശേഷതകൾ. ആന്‍ഡ്രോയിഡ് പൈ 9.0 അടിസ്ഥാനമാക്കിയുള്ള വിവോയുടെ ഫണ്‍ടച്ച് ഒ.എസ് 9ൽ ആയിരിക്കും ഫോണിന്റെ പ്രവർത്തനം.
4 ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 6 ജിബി റാം 64 ജിബി സ്റ്റോറേജ് എന്നീ പതിപ്പുകളിലാണ് ഫോൺ എത്തുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി ഉപയോക്താക്കള്‍ക്ക് 256 ജിബി വരെ വികസിപ്പിക്കാന്‍ സാധിക്കും. റേസിംഗ് ബ്ലാക്ക്, ബ്ലെയ്സ് ബ്ലൂ എന്നിങ്ങനെ കളര്‍ ഓപ്ഷനുകളിൽ എത്തുന്ന ഫോണിന് 10,990, 11,990 രൂപ എന്നിങ്ങനെയാണ് വില. നവംബര്‍ 28 മുതല്‍ ആമസോണ്‍, വിവോ ഇന്ത്യ ഇ-സ്റ്റോര്‍ എന്നിവയിലൂടെ ഫോൺ സ്വന്തമാക്കാം.
Post Your Comments