ഹിന്ദിയില്‍ സംസാരിക്കണമെന്നു നിര്‍ബന്ധം പിടിച്ച് ആരാധകന്റെ വായടപ്പിച്ച് ദക്ഷിണേന്ത്യന്‍ താരം താപ്‌സി പന്നു. ശനിയാഴ്ച ഐഐഎഫ്ഐയില്‍ സംസാരിക്കുകയായിരുന്നു താരം. വിമന്‍ ഇന്‍ ലീഡ് എന്ന വിഷയത്തില്‍ സംസാരിക്കാനെത്തിയതായിരുന്നു താപ്‌സി. ഇംഗ്ലിഷില്‍ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി തുടങ്ങിയപ്പോളാണു സദസില്‍ നിന്നൊരാള്‍ ഹിന്ദിയില്‍ മറുപടി പറയണമെന്ന ആവശ്യമുന്നയിച്ചത്. ഇവിടെ എല്ലാവര്‍ക്കും ഹിന്ദി അറിയുമോ എന്ന് തപ്സി തിരിച്ച് കേള്‍വിക്കാരോട് ചോദിച്ചു. കുറേ പേര്‍ ഇല്ലെന്ന് ഉത്തരം നല്‍കി.
ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്ന ആളാണു താനെന്നും തനിക്ക് സദസിലുളള എല്ലാവരുടേയും വികാരത്തെയും മാനിക്കണമെന്നു നടി വ്യക്തമാക്കി. പക്ഷേ അയാള്‍ വിട്ടില്ല. നിങ്ങള്‍ ഒരു ബോളിവുഡ് നടി ആയതുകൊണ്ട് ഹിന്ദിയില്‍ തന്നെ സംസാരിക്കണമെന്ന് അയാള്‍ കടുപ്പിച്ച് പറഞ്ഞു. ഇതിന് മറുപടിയായി ‘ഞാന്‍ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. ഇനി ഞാന്‍ തമിഴിലും തന്നോട് സംസാരിക്കേണ്ടി വരുമോ?’ എന്ന് താരം തിരിച്ച് ചോദിച്ചു. പ്രേക്ഷകര്‍ കൈയ്യടിച്ചാണ് താരത്തിന്റെ മറുപടി സ്വീകരിച്ചത്. തപ്സിയെ ചോദ്യം ചെയ്ത ആള്‍ ഇതോടെ ഇരിക്കുകയും ചെയ്തു. അതേസമയം സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും താരം ഉത്തരം നല്‍കിയില്ല. ഫെസ്റ്റിവല്‍ പ്രേക്ഷകരില്‍ നിന്ന് കുറച്ചുകൂടി നിലവാരമുള്ള ചോദ്യങ്ങളാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും താപ്സി കൂട്ടിച്ചേര്‍ത്തു.
Post Your Comments