Latest NewsNewsIndia

മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു

ലതീഹാർ : മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ ലതീഹാറില്‍ ചന്ദ്‍വ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ച രാത്രി പട്രോളിംഗ് നടത്തിയ പൊലീസുകാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിൽ എഎസ്ഐ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. പട്രോളിംഗ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിവെക്കുകയായിരുന്നുവെന്നും, ഒരു പോലീസുകാരന്‍ പ്രാഥമിക കൃത്യത്തിന് പുറത്തുപോയതിനാല്‍ രക്ഷപ്പെട്ടുവെന്നും പോലീസ് അറിയിച്ചു.

Also read : മഹാരാഷ്ട്ര സർക്കാർ രൂപീകരണം: കുതിരക്കച്ചവടത്തിന് കോൺഗ്രസ്; ജയ്പൂർ റിസോർട്ടിൽ തിരക്കിട്ട ചർച്ച

ആക്രമണത്തെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് അപലപിച്ചു. നവംബര്‍ 30നാണ് ജാര്‍ഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പ്. ഛത്തീസ്ഗഢിലെ സുക്മയില്‍ ബസ്തര്‍ വനമേഖലയില്‍ ശനിയാഴ്ച രാവിലെ ബസ്തര്‍ വനമേഖലയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button