നയ്റോബി : ശക്തമായ മഴയിലും മണ്ണിടിച്ചിലിലും 36പേർക്ക് ദാരുണാന്ത്യം. കെനിയയിൽ വെള്ളിയാഴ്ച മുതൽ പെയ്യുന്ന മഴയിൽ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായെന്നാണ് റിപ്പോർട്ട്. പലയിടത്തും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി. മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. നിരവധി പേരെ കാണാതായിട്ടുണ്ട്.
Also read : എമിറാത്തി യുവാവ് പർവതനിരകളിൽ മരിച്ച നിലയില്‍
ഉഗാണ്ടയുമായി അതിർത്തി പങ്കിടുന്ന വെസ്റ്റ് പൊകോട്ട് മേഖലയിലാണ് കനത്ത മഴ പെയ്തത്. നാല് പാലങ്ങൾ ഒലിച്ചുപോയതിനാൽ മുയീനോ ഗ്രാമം ഒറ്റപ്പെട്ടു. 500ഓളം വാഹനങ്ങൾ വിവിധ റോഡുകളിൽ കുടുങ്ങിക്കിടക്കുന്നു. ഗതാഗതം തടസപ്പെട്ടത് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ട്. . കഴിഞ്ഞ ഏപ്രിലിൽ കെനിയയിലുണ്ടായ മണ്ണിടിച്ചിലിൽ 100 പേർ മരണപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് വീടുകൾ നഷ്ടമാവുകയും ചെയ്തിരുന്നു.
Post Your Comments