ബംഗളൂരു : വിവാദ സ്വാമി നിത്യാനന്ദയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങുന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍. ,സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആ ചിത്രത്തെ കുറിച്ച് ഡി.കെ.ശിവകുമാറിന്റെ പ്രതികരണം പുറത്തുവന്നു. . കുട്ടികളെ തട്ടിക്കൊണ്ടു പോകലിനും അന്യായമായി തടങ്കലില്‍വെച്ച് വിശ്വാസികളില്‍ നിന്ന് പണം പിരിച്ചതിനും നിത്യാനന്ദയ്ക്കെതിരെ കേസെടുത്തതിന് ശേഷം വൈറലായ ചിത്രമാണിത്. ആ ചിത്രത്തിന്റെ വസ്തുതയെ കുറിച്ച് ഡി.കെ ശിവകുമാര്‍ പ്രതികരിച്ചു.
Read Also : പൊലീസ് അന്വേഷണത്തിനിടെ വിവാദ ആള് ദൈവം നിത്യാനന്ദ മുങ്ങി
ഒരു വര്‍ഷം മുമ്പ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് പ്രചരണത്തിന്റെ ഭാഗമായി കുറച്ചു മിനുറ്റുകള്‍ നിത്യാനന്ദയുമായി ചെലവഴിച്ചെന്നാണ് ശിവകുമാര്‍ പറഞ്ഞത്. നിത്യാനന്ദയുടെ ആശ്രമം തന്റെ മണ്ഡലത്തിലാണ്. നിരവധി ആള്‍ദൈവങ്ങളെ ഞങ്ങള്‍ കാണാറുണ്ട്.
അദ്ദേഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് അന്നെനിക്കറിയില്ലായിരുന്നു. ഇന്നാണ് മാധ്യമങ്ങളിലെ വാര്‍ത്ത ഞാന്‍ ശ്രദ്ധിച്ചതന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.
പൊലീസ് കേസെടുത്ത ആള്‍ദൈവം നിത്യാനന്ദ രാജ്യം വിട്ടന്നൊണ് ഗുജറാത്ത് പൊലീസ് പറയുന്നത്. ഗുജറാത്തിലെ ആശ്രമത്തിന്റെ ചുമതല വഹിച്ചിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തിന് ശേഷം നിത്യാനന്ദയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം ശക്തമാക്കുന്നതിനിടെയാണ് രാജ്യം വിടല്‍.
Post Your Comments