തിരുവനന്തപുരം: കേരള സർവകലാശാല മാർക്ക് തട്ടിപ്പ് കേസിൽ ക്രമക്കേടുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ക്രൈംബ്രാഞ്ച് പുറത്തു വിട്ടു. മോഡറേഷൻ മാർക്ക് തട്ടിപ്പിൽ സർവകലാശാലയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് ജില്ലാ ക്രൈംബ്രാഞ്ച് വ്യക്തമാക്കി. സുരക്ഷാ പ്രോട്ടോകാൾ പാലിക്കപ്പെടുന്നില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധിവിക്ക് കൈമാറി.
ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസർ ഐഡിയും വിവരങ്ങളും മറ്റ് ഉദ്യോഗസ്ഥരാണ് ഉപയോഗിക്കുന്നത്.ഇ.എസ് സെക്ഷനിലെ ഉദ്യോഗസ്ഥർക്ക് പ്രത്യേകമായി കമ്പ്യൂട്ടർ അനുവദിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ഡെപ്യൂട്ടി രജിസ്ട്രാർക്ക് പ്രത്യേകം കമ്പ്യൂട്ടർ അനുവദിച്ചിട്ടില്ലെന്നും സംഘം കണ്ടെത്തി.
കേരള സർവകലാശാലയിൽ ക്രമക്കേട് നടന്നാൽ കണ്ടെത്താൻ സംവിധാനമില്ലാത്ത അവസ്ഥയാണ്. സർവകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ മുതലെടുത്താണോ മാർക്ക് തട്ടിപ്പ് നടന്നതെന്ന് സംശയമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
Post Your Comments