
കോട്ടയം: താലികെട്ടൊന്ന് കഴിയാന്‍ കാത്തു നിന്നതായിരുന്നു അപര്‍ണ. കഴിഞ്ഞയുടന്‍ അപര്‍ണ നവവരനെയും കൂട്ടി ഓടിയത് പിഎസ് സി ഹാളിലേക്ക്. പിഎസ്‌സിയുടെ വിഇഒ പരീക്ഷ എഴുതാനാണ് വിവാഹ വേഷം പോലും മാറ്റാതെ കോട്ടയം പനമറ്റം സ്വദേശി അപര്‍ണ ധൃതിയില്‍ എത്തിയത്. പാമ്പാടി ആലാംപള്ളി പൊന്‍കുന്നം വര്‍ക്കി സ്മാരക സ്‌കൂളിലായിരുന്നു അപര്‍ണയ്ക്ക് പരീക്ഷ. പരീക്ഷയ്ക്കുശേഷമായിരുന്നു വധൂവരന്മാരുടെ ഗൃഹപ്രവേശം. ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ ആയിരുന്നു പരീക്ഷ. ഭാര്യ പരീക്ഷ എഴുതി കഴിയുന്നത് വരെ വരന്‍ രഞ്ജിത്ത് പുറത്ത് കാത്തു നിന്നു. പനമറ്റം ഭഗവതി ക്ഷേത്രത്തിലായിരുന്നു ഇരുവരുടേയും വിവാഹം.
Post Your Comments