Latest NewsNewsInternational

34,000 അടി ഉയരത്തിൽ വിമാനത്തിൽവച്ച് വ്യത്യസ്ത രീതിയിൽ വിവാഹം നടത്തി ദമ്പതികൾ; അമ്പരന്ന് സോഷ്യൽമീഡിയ

സിഡ്നി: 34,000 അടി ഉയരത്തിൽ വിമാനത്തിൽവച്ച് വ്യത്യസ്ത രീതിയിൽ വിവാഹം നടത്തി ദമ്പതികൾ. തങ്ങളുടെ വിവാഹം കണ്ട് അമ്പരന്നിരിക്കുകയാണ് ഇപ്പോൾ സോഷ്യൽമീഡിയ. ഓസ്ട്രേലിയയിൽ നിന്നുള്ള ഡേവിഡ് വാല്ലിയന്റും ന്യൂസിലൻഡ് സ്വദേശി കാതി വാല്ലിയന്റുമാണ് 34,000 അടി ഉയരത്തിൽ വിമാനത്തിൽവച്ച് വിവാഹിതരായത്. ഓസ്ട്രേലിയയിൽ നിന്ന് ന്യൂസിലൻഡിലേക്കുള്ള വഴിമധ്യേ ജെറ്റ്സ്റ്റാർ എയർവേയ്സിൽവച്ചായിരുന്നു ഇവരുടെ വിവാഹം. ടസ്മാൻ‌ സമുദ്രത്തിന് മുകളിൽ എത്തിയപ്പോഴായിരുന്നു വിവാഹം.

ദ​മ്പതികൾ യാത്രയ്ക്കായി ടിക്കറ്റ് എടുത്തപ്പോൾ തന്നെ വിമാനത്തിൽവച്ച് വിവാഹം കഴിക്കാനുള്ള അനുമതിയും നേടിയിരുന്നു. തുടർന്ന് ഓസ്ട്രേലിയയ്ക്കും ന്യൂസിലൻഡിനും ഇടയിൽ ആകാശത്തുവച്ച് ഇവർ വിവാഹിതരാകുകയായിരുന്നു. ദമ്പതികളുടെ വിവാഹ വീഡിയോ ജെറ്റ്സ്റ്റാർ എയർവേയ്സ് ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. ”ഇരുരാജ്യങ്ങൾക്കുമിടയിൽ വച്ച് വിവാഹം കഴിക്കണമെന്നായിരുന്നു ദമ്പതികളുടെ ആ​ഗ്രഹം. ഞങ്ങൾ അവരുടെ സ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു.

ALSO READ: ചെങ്കല്‍ മഹേശ്വരം ശിവപാര്‍വ്വതീ ക്ഷേത്രത്തിലെ ശിവലിംഗത്തിനുള്ളില്‍ മോഷണം

ടസ്മാൻ സമുദ്രത്തിന് മുകളിൽ 34,000 അടി മുകളിൽവച്ച് ജെറ്റ്സറ്റാർ വിമാനത്തിൽവച്ച് ലോകത്തിൽ ആദ്യമായി വിവാഹിതരായ ദമ്പതികളാണ് കാതിയും ഡേവിഡും”, എന്ന അടിക്കുറിപ്പോടെയായിരുന്നു ജെറ്റ്സ്റ്റാർ വീഡിയോ പങ്കുവച്ചത്.

https://www.facebook.com/JetstarAustralia/videos/544942566063897/

shortlink

Related Articles

Post Your Comments

Related Articles


Back to top button