ചെന്നൈ: ഓസ്‌ട്രേലിയയില്‍ നിന്നു ചെന്നൈയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ദമ്പതികളുടെ മകന്‍ അസ്വാഭാവികമായി മരിച്ചു. മകന്‍ മരിച്ചതറിയാതെ ദമ്പതികള്‍ യാത്ര തുടര്‍ന്നു. ഐടി ജീവനക്കാരായ ശക്തി മുരുകന്‍ (32), ദീപ (27) ദമ്പതികളുടെ 6 മാസം പ്രായമായ മകന്‍ ഹൃതിക്കാണ് മരിച്ചത്. ചെന്നൈയിലുള്ള മാതാപിതാക്കളെ കാണാന്‍ എത്തിയതായിരുന്നു ദമ്പതികള്‍. ഓസ്‌ട്രേലിയയില്‍ നിന്നു ചെന്നൈയില്‍ വിമാനമിറങ്ങിയതിന് ശേഷമാണ് കുട്ടിക്ക് ബോധമില്ലെന്ന് കണ്ടെത്തിയത്. ഉറങ്ങുകയാണെന്ന് ആദ്യം കരുതിയത്. വിളിച്ചിട്ടും ഉണരാഞ്ഞതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ പ്രഥമ ശുശ്രൂഷ കേന്ദ്രത്തില്‍ എത്തിക്കുകയും തുടര്‍ന്ന് കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയുമായിരുന്നു. ഓസ്‌ട്രേലിയയില്‍ നിന്ന് മലേഷ്യയിലെത്തി അവിടെനിന്നു ചെന്നൈയിലേക്ക് വിമാനം കയറുന്നതു വരെ കുഞ്ഞ് ഉണര്‍ന്നിരിക്കുയായിരുന്നുവെന്ന് ദമ്പതികള്‍ പറഞ്ഞു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Post Your Comments