ഇസ്ലാമാബാദ്: ചൈനയുടെ പിന്തുണയോടെ ഇന്ത്യന്‍ പൗരന്മാരെ ഭീകരവാദികളാക്കി മുദ്ര കുത്താന്‍ ശ്രമിച്ച് പാകിസ്ഥാൻ. ഇന്ത്യയിലെ നാലു പൗരന്മാരെ യുഎന്‍ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് പാകിസ്ഥാന്റെ ശ്രമം. അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യന്‍ സുരക്ഷ ഏജന്‍സി ഇന്ത്യയില്‍ തിരികെ എത്തിച്ച നാലു പേര്‍ക്കെതിരെയാണ് പാകിസ്ഥാന്റെ നീക്കം. ഒരു മലയാളി യുവാവിനെ കുല്‍ഭൂഷണ്‍ യാദവിന് സമാനമായി പിടികൂടാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലില്‍ തകര്‍ത്തിരുന്നു.
അമേരിക്കയുടേയും ഫ്രാന്‍സിന്റേയും പിന്തുണയോടെ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതില്‍ ഇന്ത്യ വിജയിച്ചതിന് പിന്നാലെയാണ് പുതിയ നീക്കവുമായി പാകിസ്ഥാൻ രംഗത്തെത്തിയിരിക്കുന്നത്. 2017-ല്‍ ഫെബ്രുവരിയില്‍ നടന്ന ഭീകരാക്രമണം അപ്പാജി അങ്കാരയെന്ന ബാങ്ക് ഉദ്യോഗസ്ഥന്റെ തലയിലിടാനും പാകിസ്ഥാൻ ശ്രമിക്കുന്നുണ്ട്.
Post Your Comments