CinemaLatest NewsNewsEntertainment

ഖജുരാഹോ ഡ്രീംസ് ചിത്രീകരണം പൂര്‍ത്തിയായി

പ്രശസ്ത സംവിധായകൻ ലാൽ ജോസിന്റെ ശിഷ്യനായ മനോജ് വാസുദേവ് സ്വതന്ത്ര സംവിധായകനാവുന്ന ചിത്രമാണ് ഖജുരാഹോ ഡ്രീംസ്.

സേതു രചന നിർവഹിക്കുന്ന ഈ ചിത്രത്തിൽ യുവതാരനിര അണിനിരക്കുന്നു. സഞ്ചാര പ്രിയരായ നാലു യുവാക്കളും ഒരു യുവതിയും ചേർന്ന് കൊച്ചിയിൽ നിന്ന് ഖജുരാഹോയിലേക്ക് അവിടുത്തെ ഒരു പ്രത്യേക ഗ്രാമത്തെക്കുറിച്ചുള്ള കേട്ടറിവിൽ നടത്തുന്ന യാത്രയാണ് ഇതിവൃത്തം.കൊച്ചിയിൽ തുടങ്ങി വയനാട് ,മൈസൂർ, ഹൂബ്ളി, നാസിക്, ഭോപ്പാൽ, ഖജുരാഹോ എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന സിനിമയുടെ രണ്ടു ഷെഡ്യൂളുകൾ പൂർത്തിയായി.

മാർസ് പ്രൊഡക്ഷൻസും ഗുഡ് ലൈനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ഗോപീ സുന്ദറാണ്ക്യാമറ പ്രദീപ് നായർ.

അർജുൻ അശോക്, ഷറഫുദ്ദീൻ, അതിഥി രവി, ശ്രീനാഥ് ഭാസി, ധ്രുവൻ, ചന്ദു നാഥ്, പുതുമുഖം വർഷ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഖജുരാഹോ ഡ്രീംസ് ജനുവരിയിൽ പൂർത്തിയാകും.

shortlink

Post Your Comments


Back to top button