തിരുവനന്തപുരം: ജാതിപ്പേരില്‍ കുട്ടികൾ അറിയപ്പെടണമെന്നാണ് ചില രക്ഷിതാക്കളുടെ ആഗ്രഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതിപ്പേരില്‍ അറിയപ്പെടണമെന്നു കുട്ടികള്‍ ആഗ്രഹിക്കുന്നുണ്ടോ എന്നതൊന്നും രക്ഷിതാക്കള്‍ക്കു പ്രശ്നമല്ലെന്നും അവര്‍ കുട്ടികളുടെ പേരിനൊപ്പം ജാതിപ്പേരും ചേര്‍ക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി. സമൂഹത്തില്‍ ഈ പ്രവണത ഏറിവരികയാണ്. സംസ്കാരികമായും നവോത്ഥാനപരമായും കേരളം കൈവരിച്ച നേട്ടങ്ങളെ പുറകോട്ടു കൊണ്ടു പോകുന്നതാണ് ഈ നടപടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജാതീയമായ അടിച്ചമര്‍ത്തലുകളെ എതിര്‍ത്തു നവോത്ഥാനപാതയില്‍ മുന്നേറിയവരുടെ കൂട്ടത്തിലെ അനന്തര തലമുറകളും ജാതിവാലുകള്‍ ചേര്‍ക്കുന്ന പതിവുണ്ട്. കേരളത്തെ പിന്നോട്ടു നടത്തുന്നതാണ് ഇത്. ഇതില്‍ നിന്നു മാറി പുരോഗമന നിലപാട് എടുക്കാന്‍ മലയാളികള്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
Post Your Comments