Latest NewsSaudi ArabiaNews

സൗദിയിലെ സമ്പദ് ഘടന ശക്തമാകുന്നു; അടുത്ത വര്‍ഷത്തെ ശമ്പള വര്‍ദ്ധനവിന്റെ സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

റിയാദ്: സൗദിയിലെ സമ്പദ് ഘടന ശക്തമാകുന്നതിന്റെ തെളിവായി സര്‍വേ റിപ്പോര്‍ട്ട്. സൗദി അറേബ്യയില്‍ അടുത്ത വര്‍ഷം ശരാശരി 4.5 ശതമാനത്തിന്റെ ശമ്പള വര്‍ദ്ധനവുണ്ടാകുമെന്നാണ് സര്‍വേയില്‍ പറയുന്നത്. രാജ്യത്തെ 472 കമ്പനികളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് ആഗോള കണ്‍സള്‍ട്ടിങ് കമ്പനിയായ മെര്‍സര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. ലൈഫ് സയന്‍സ് ഇന്‍സസ്ട്രികളിലായിരിക്കും ഏറ്റവും കൂടുതല്‍ ശമ്പള വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരം സ്ഥാപനങ്ങളില്‍ ശരാശരി അഞ്ച് ശതമാനം ശമ്പളം കൂടും. ലൈഫ് സയന്‍സിനൊപ്പം ഹൈടെക് വ്യവസായ മേഖലയിലും കാര്യമായ ശമ്പള വര്‍ദ്ധനവ് ലഭിക്കുമ്പോള്‍ ഊര്‍ജ രംഗത്ത് 3.5 ശതമാനമായിരിക്കും വര്‍ദ്ധനവ്. ഈ വര്‍ഷം മൂന്ന് ശതമാനമായിരുന്നു ഊര്‍ജ മേഖലയിലെ സ്ഥാപനങ്ങളിലെ ശരാശരി ശമ്പള വര്‍ദ്ധനവ്. എക്‌സിക്യൂട്ടീവ്, മാനേജര്‍ തസ്തികകളിലുള്ളവര്‍ക്കാണ് കാര്യമായ വേതനവര്‍ദ്ധനവ് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. സൗദിയിലെ സമ്പദ് ഘടന ശക്തമാകുന്നതിന്റെ തെളിവാണ് വലിയൊരു വിഭാഗം തൊഴിലുടമകള്‍ ശമ്പളം വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നതെന്ന് മെര്‍സര്‍ കരിയര്‍ പ്രൊഡക്ട്‌സ് ലീഡര്‍ ബസീം സമറ പ്രതികരിച്ചത്. ഈ വര്‍ഷം സൗദിയിലെ കമ്പനികള്‍ ശരാശരി 4.5 ശതമാനം ശമ്പള വര്‍ദ്ധനവാണ് ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button