KeralaLatest NewsNews

105-ാം വയസ്സില്‍ നാലാംതരം തുല്യതാ പരീക്ഷയെഴുതിയെഴുതി ഒരു മുത്തശ്ശി

കൊല്ലം: 105-ാം വയസ്സില്‍ നാലാംതരം തുല്യതാ പരീക്ഷയെഴുതിയെഴുതി ഭാഗീരഥി മുത്തശ്ശി. സാക്ഷരതാ മിഷന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായംചെന്ന പഠിതാവാണ് പ്രാക്കുളം നന്ദധാമില്‍ കെ ഭാഗീരഥി അമ്മ. തൃക്കരുവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ പിള്ളയാണ് ചോദ്യപേപ്പര്‍ നല്‍കി പരീക്ഷയ്ക്ക് ഇരുത്തിയത്. ഒന്‍പതാം വയസ്സില്‍ പഠനം നിര്‍ത്തിയതാണ് ഭാ​ഗീരഥി അമ്മ. സമ്പൂർണ സാക്ഷരതായജ്ഞത്തിലൂടെയാണ് വീണ്ടും പഠിക്കാൻ തീരുമാനിക്കുന്നത്. നാലു പെണ്‍മക്കളും രണ്ട് ആണ്‍മക്കളും പതിനാറ് ചെറുമക്കളും അവരുടെ കുട്ടികളും ഉള്‍പ്പെടുന്ന വലിയൊരു കുടുംബത്തിന്റെ മുത്തശ്ശിയാണ് ഭാഗീരഥി അമ്മ.

shortlink

Related Articles

Post Your Comments

Related Articles


Back to top button