
തിരുവനന്തപുരം•സ്വന്തം മകളെ യാചകരടക്കമുള്ള അന്യപുരുഷന്മാര്ക്ക് കാഴ്ച വച്ച മാതാവ് അറസ്റ്റിലായി. തിരുവനന്തപുരം വലിയമല പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ഭർത്താവിന്റെ മരണശേഷം കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി പുരുഷൻമാർക്കൊപ്പം കഴിഞ്ഞുവന്ന 39 കാരിയാണ് അറസ്റ്റിലായത്. ഇവരുടെ 14 കാരിയായ മകളെ ഭർത്താവായി തനിക്കൊപ്പം കൂടുന്നവർക്കെല്ലാം പീഡിപ്പിക്കാന്‍ അവസരം ഒരുക്കിയിരുന്നു. എന്നാൽ കുട്ടിയുടെ ശക്തമായ ചെറുത്ത് നിൽപ്പ് കാരണം പീഡനം നടന്നില്ല. പക്ഷേ, ഇവര്‍ പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനും മറ്റും വിധേയമാക്കിയിരുന്നു.
2015 മുതൽ നിരന്തരം പീഡനങ്ങളേറ്റുവാങ്ങേണ്ടിവന്ന കുട്ടിയുടെ മനോനില തെറ്റിയതോടെയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെടുന്നത്. തുടര്‍ന്ന് കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പിന്നീട് നടത്തിയ കൌണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡനപര്‍വ്വം തുറന്നുപറയുന്നത്.
പെണ്‍കുട്ടിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചൈൽഡ് ലൈൻ അധികൃതർ അയൽവാസികളോടും മറ്റും അന്വേഷിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. ഇവരുടെ വീട്ടിൽ രാത്രിയും പകലും നിരന്തരം ആളുകൾ വന്നുപോകാറുള്ളതായും പലപ്പോഴും കുട്ടിയുടെ കരച്ചിലും നിലവിളിയും വഴക്കും കേട്ടിട്ടുള്ളതായും അയല്‍വാസികള്‍ പറഞ്ഞു.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചതനുസരിച്ച് വലിയമല പൊലീസെത്തി വനിതാ പൊലീസിന്റെ സഹായത്തോടെ കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്തപ്പോഴാണ് ഭർത്താവിന്റെ മരണശേഷം നിരവധി പരപുരുഷൻമാരുമായി താൻ ബന്ധപ്പെട്ടിട്ടുള്ളതായും അവരുടെ പ്രേരണയിൽ മകളെയും പീഡിപ്പിക്കാൻ അവസരം ഒരുക്കിയതായും സമ്മതിച്ചത്. കുട്ടിയുടെ മൊഴിയുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയച്ചു.
Post Your Comments