Life StyleHealth & Fitness

വളരെ എളുപ്പത്തിൽ വണ്ണം കുറയ്ക്കാം

ഇനി ഒത്തിരി പണച്ചെലവുണ്ടാകുമെന്നു കരുതിയും വിഷമിക്കേണ്ട. പോക്കറ്റ് കാലിയാകാതെ ചെലവു കുറഞ്ഞ രീതിയില്‍ വീട്ടിലിരുന്ന് വണ്ണം കുറയ്ക്കാനുളള ചില വഴികള്‍ ഒന്നു പരീക്ഷിക്കാം

1. വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കുക- ഏറ്റവും എളുപ്പമുള്ളതും ഏവര്‍ക്കും സാധിക്കുന്നതുമായ ഒരു മാര്‍ഗമാണ് വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കുക എന്നത്. ആവശ്യമുള്ള ഭക്ഷണം ഏതെന്ന് തിരഞ്ഞെടുത്ത് ആവശ്യമുള്ളത്ര അളവിലും ഉണ്ടാക്കുക. അനാവശ്യമായ രുചി വര്‍ധക വസ്തുക്കളും മറ്റും ചേര്‍ക്കാത്തതിനാല്‍ എല്ലായ്‌പ്പോഴും ആരോഗ്യത്തിന് ചേര്‍ന്നത് ഇത്തരം ഭക്ഷണമാണ്. ജങ്ക് ഫൂഡ് കഴിക്കണമെന്നു തോന്നുമ്പോഴും ആരോഗ്യപ്രദമായ രീതിയില്‍ ഇവ ഉണ്ടാക്കുക. പണവും ആരോഗ്യവും നമ്മുടെ കയ്യിലിരിക്കും.

2. അല്‍പ്പം നടത്തമാകാം- വണ്ണം കുറയ്ക്കാന്‍ കയ്യിലുള്ള പണം മുഴുവന്‍ മുഴുവന്‍ ചിലവാക്കി ജിമ്മിലും സൂംബ ക്ലാസിലുമൊക്കെ പോകാറുണ്ടോ. അതിനു പകരം മറ്റൊന്നു പരീക്ഷിക്കാം. എല്ലാ ദിവസവും ഒരു 30-45 മിനിട്ട് നടത്തമാകാം. അല്ലെങ്കില്‍ ഒരു 10 മിനിട്ട് ജോഗിങ് ചെയ്യാം. വലിയ വ്യത്യാസം കാണുവാന്‍ സാധിക്കും. ഇനി ഈ രീതി മടുപ്പാണെങ്കില്‍ ഇന്റര്‍നെറ്റില്‍ നിന്നും മറ്റും ധാരാളം വര്‍ക്ക് ഔട്ട് വീഡിയോകള്‍ ലഭിക്കും. അത് വീട്ടിലിരുന്ന് പരീക്ഷിക്കാം. വീഡിയോകളില്‍ നിന്നും മികച്ച പ്രേക്ഷക പ്രതികരണം ഉള്ളത് തിരഞ്ഞെടുക്കണമെന്നു മാത്രം.

3. വെള്ളം കുടിക്കുക- വണ്ണം കുറക്കുന്നതിന്റെ അടിസ്ഥാനമായി എല്ലാവരും പറയുന്ന ഒന്നാണ് ധാരാളം വെള്ളം കുടിക്കുക എന്നത്. ജലാംശം എല്ലായ്‌പ്പോഴും ശരീരത്തില്‍ നിലനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്. ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഇത് നിര്‍ബന്ധമായ ഒന്നാണ്. കലോറി തീരെ ഇല്ലാത്തതു കൊണ്ട് വണ്ണം കുറക്കാന്‍ വളരെ നല്ലതാണിത്. ഇനി വെറും വെള്ളം കുടിച്ച് ബോറടിച്ചാല്‍ അല്‍പ്പം പരീക്ഷണം നടത്താം. വെള്ളത്തില്‍ ആപ്പില്‍ കഷണങ്ങളോ, നാരങ്ങയോ, കുക്കുംബറോ, പുതിനയോ ഒക്കെ ഇട്ട് കുടിക്കുക. ഒന്നിടവിട്ട ദിവസങ്ങളില്‍ ഈ വ്യത്യസ്ത രുചികളില്‍ വെള്ളം കുടിക്കാം.

shortlink

Related Articles

Post Your Comments


Back to top button