ന്യൂഡല്‍ഹി: മുന്‍ ധനമന്ത്രി പി ചിദംബരത്തെ ഇന്നും നാളെയും തീഹാര്‍ ജയിലില്‍ വെച്ച് ചോദ്യം ചെയ്യാന്‍ ഡല്‍ഹി കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറട്രേറ്റിന് അനുമതി നല്‍കി. ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസിൽ ആണ് ചോദ്യം ചെയ്യുന്നത്. രാവിലെ 10 മുതല്‍ ഒന്നരവരെയും രണ്ടരമുതല്‍ നാല് മണിവരെയും ചോദ്യം ചെയ്യാനാണ് അനുമതി.
ഐഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ ഓഗസ്‌സ്റ്റ് 21 ന് സിബിഐ അറസ്റ്റ് ചെയ്ത ചിദംബരത്തിന് സുപ്രീകോടതി ഒക്ടോബര്‍ 22 ന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇഡിയുടെ കള്ളപ്പണക്കേസില്‍ ഒക്ടോബര്‍ 16ന് അറസ്റ്റിലായ അദ്ദേഹത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 27 വരെ തുടരും.
Post Your Comments