Latest NewsKeralaNews

‘ചിറക് വിരിഞ്ഞിട്ടേയുള്ളൂ. മലയാള സിനിമയുടെ ആകാശം നിനക്ക് മുന്നില്‍ തുറന്ന് കിടക്കുന്നു’ അന്ന ബെന്നിനെ കുറിച്ച് സത്യന്‍ അന്തിക്കാട്

നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ‘ഹെലന്‍’ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഹെലനിലെ അന്ന ബെന്നിന്റെ അഭിനയത്തെ പ്രശംസിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ സത്യന്‍ അന്തിക്കാടും അന്നയെ പ്രശംസിച്ച് രംഗത്തെത്തി. ബെന്നി പി. നായരമ്പലത്തിന്റെ വീട്ടില്‍ പോയിട്ടുള്ളപ്പോഴൊക്കെ അന്ന യൂണിഫോമിലും അല്ലാതെയും അവിടെ പാറി നടക്കുന്നത് കണ്ടിട്ടുണ്ട്. അന്നൊന്നും വിചാരിച്ചിട്ടില്ല ഈ മോള്‍ക്ക് ഇത്രയേറെ അഭിനയസിദ്ധിയുണ്ടെന്ന്. ഹെലനില്‍ അഭിനയത്തിന്റെ പൂര്‍ണതയെന്താണെന്ന് അന്ന നമ്മളെ ബോധ്യപ്പെടുത്തുമെന്നും സത്യന്‍ അന്തിക്കാട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആഹ്ലാദകരമായ ഒരു അമ്പരപ്പിനെ പറ്റി പറയാം.

‘ഹെലൻ’ എന്ന സിനിമ കണ്ടു. പടം തീർന്നിട്ടും കാണികളൊഴിഞ്ഞിട്ടും സീറ്റിൽ നിന്നെഴുന്നേൽക്കാൻ തോന്നിയില്ല. അത്രയേറെ ആ പെൺകുട്ടി എന്നെ കീഴ്‌പ്പെടുത്തി കഴിഞ്ഞിരുന്നു.

അന്ന ബെൻ..

ബെന്നി പി നായരമ്പലത്തിന്റെ വീട്ടിൽ പോയിട്ടുള്ളപ്പോഴൊക്കെ അന്ന യൂണിഫോമിലും അല്ലാതെയും അവിടെ പാറി നടക്കുന്നത് കണ്ടിട്ടുണ്ട്. അന്നൊന്നും വിചാരിച്ചിട്ടില്ല ഈ മോൾക്ക് ഇത്രയേറെ അഭിനയസിദ്ധിയുണ്ടെന്ന്. ‘കുമ്പളങ്ങി നൈറ്റ്സ്’ കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു, എത്ര അനായാസമായാണ് ഈ കുട്ടി അഭിനയിക്കുന്നതെന്ന്.

ഹെലനിൽ അഭിനയത്തിന്റെ പൂർണ്ണതയെന്താണെന്ന് അന്ന ബെൻ നമ്മളെ ബോദ്ധ്യപ്പെടുത്തുന്നു. എന്തൊരു ചാരുതയാണവളുടെ ഭാവങ്ങൾക്ക് !

ചിറക് വിരിഞ്ഞിട്ടേയുള്ളൂ. മലയാള സിനിമയുടെ ആകാശം നിനക്ക് മുന്നിൽ തുറന്ന് കിടക്കുന്നു.
ഇനി ആത്മവിശ്വാസത്തോടെ പറക്കാം. ഒരു പാട് പ്രശംസകളും അംഗീകാരങ്ങളും അന്നയെ കാത്തിരിക്കുന്നുണ്ട്. മനസ്സ് നിറഞ്ഞ സ്നേഹവും പ്രാർത്ഥനയും.

വിനീതിനും, ആദ്യ സിനിമ ഹൃദ്യമാക്കിയ മാത്തുക്കുട്ടി സേവ്യറിനും, ഷാനും മറ്റെല്ലാ അണിയറ പ്രവത്തകർക്കും അഭിനന്ദനങ്ങൾ.
https://www.facebook.com/sathyan.anthikad.official/photos/a.264421863745213/1216453421875381/?type=3&__xts__%5B0%5D=68.ARDX-1xFKimOs4AYlH7wzEhQShRGu7bQKcZe6Fp5MiKOV5Btaw71l6HgAe6sEJ5rpGULJeSHAkl7k5dNy5Mv6DjfLM3OCsIiIDDeFxyacTkxzW4mQaWBXnlg0R7oMMWblFKGE2S-Im0-E69AMmbPwmIaNDmGdPNMu-0Lb3JjPhlbDtY7NtmnuZR1wjOnFjfdnfg9pH86UuHl0zJYxcKoDvEhOe-0ex141ZPvHer_EUV8Xj3gGe0NdC6hQef06Fu_2f8UrQzt1HnDOaCNqBT8Iq9ymXeXoV4tFGIEiC-bapf8oB3N-9bk8-WtIW7pdPubh9qIHmY21sUGAbXKKeO0xM_k_Q&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button