തിരുവനന്തപുരം: വീട്ടില്‍ എസിയും 1000 സിസിയില്‍ കൂടുതല്‍ ശേഷിയുള്ള കാറുമുള്ളവര്‍ക്ക് ഇനി മുതല്‍ സാമൂഹിക സുരക്ഷാ പെന്‍ഷൻ ലഭിക്കില്ല. മികച്ച ഭൗതിക സൗകര്യങ്ങളുള്ളവരെ പെന്‍ഷന്‍ അര്‍ഹതാ പട്ടികയില്‍ നിന്നു നീക്കാന്‍ തീരുമാനിച്ചിരുന്നു. ഇന്നലെ ധന വകുപ്പ് പുറത്തിറക്കിയ ഉത്തരവനുസരിച്ച് 2000 ചതുരശ്രയടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ളതും ആധുനിക രീതിയില്‍ ഫ്ലോറിങ് നടത്തിയിട്ടുള്ളതും കോണ്‍ക്രീറ്റ് ചെയ്തതുമായ കെട്ടിടങ്ങള്‍ ഉള്ളവര്‍ ക്ഷേമ പെന്‍ഷന് അര്‍ഹരല്ല. അതേസമയം കുടുംബ വാര്‍ഷിക വരുമാനം കണക്കാക്കുമ്പോള്‍ വിവാഹിതരായ മക്കളുടെ വരുമാനം കണക്കിലെടുക്കേണ്ടതില്ലെന്നും നിർദേശമുണ്ട്. സംസ്ഥാനത്ത് 46.9 ലക്ഷം പേര്‍ക്കാണ് ഇപ്പോള്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നത്.
Post Your Comments