കർണാടക : ദിവസേന ഒരു മണിക്കൂര്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന പദ്ധതി ബെംഗളൂരു നഗരത്തിൽ നടപ്പാക്കാനൊരുങ്ങി കർണാടക സർക്കാർ. ബെംഗളൂരു ടെക്ക് സമ്മിറ്റിൽ കര്‍ണാടക ഉപമുഖ്യമന്ത്രി സി.എന്‍. അശ്വന്ത് നാരായണനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
Also read : സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ടെലികോം കമ്പനികള്‍ക്കു ആശ്വസിക്കാവുന്ന തീരുമാനവുമായി കേന്ദ്രം
ഒന്‍പത് മാസം കൊണ്ട് സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി കൂടി നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. 100 കോടി ചെലവ് കണക്കാക്കുന്ന സർക്കാർ പദ്ധതി ആട്രിയ കണ്‍വേര്‍ജന്റസ് ടെക്‌നോളജീസുമായി ചേര്‍ന്നാണ് നടപ്പിലാക്കുക. പദ്ധതി നിലവിൽ വന്നാൽ ബെംഗളൂരു നിവാസികള്‍ക്ക് ദിവസത്തില്‍ ഒരു മണിക്കൂര്‍ സൗജന്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാൻ സാധിക്കും.
Post Your Comments