ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനില്‍ (സി.ബി.ഐ) ആയിരത്തിലേറെ ഒഴിവുകൾ ഉണ്ടെന്ന് റിപ്പോർട്ട്. അതേസമയം ഒഴിവുകൾ ഉടൻ നികത്തുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ആകെയുള്ള 5532 തസ്തികകളില്‍ 4503 പേര്‍ മാത്രമേ നിലവില്‍ സര്‍വീസിലുള്ളൂ. ശേഷിക്കുന്നത് 1029 ഒഴിവുകളാണെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് വ്യാഴാഴ്ച പാര്‍ലമെന്റില്‍ എഴുതിനല്‍കിയ മറുപടിയില്‍ പറയുന്നു.
ALSO READ: ഐഐടിയിലെ ഫാത്തിമ ലത്തീഫിന്‍റെ ആത്മഹത്യ: ആഭ്യന്തര അന്വേഷണം നടത്താനാകില്ലെന്ന് ഐഐടി അധികൃതർ
ഒഴിവുകള്‍ കൂടുതലായുള്ളത് എക്‌സിക്യൂട്ടിവ് റാങ്കുകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍ എന്നീ തസ്തികകളിലും ഒഴിവുകളുണ്ട്. ഒഴിവുകള്‍ നികത്താനുള്ള നടപടികള്‍ സി.ബി.ഐ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി അറിയിച്ചു.
Post Your Comments