ചൈന: മുപ്പതുവര്‍ഷം പുകവലിക്ക് അടിമയായി അടുത്തിടെ ആശുപത്രിയില്‍ മരിച്ച ഒരു രോഗിയുടെ ശ്വാസകോശത്തിന്‍റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ വൈറലാകുന്നത്. ചൈനയിലെ ജിയാങ്സുവിലെ വൂസി പീപ്പിള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. അമ്പത്തിരണ്ടാം വയസിലാണ് ഇയാള്‍ മരിക്കുന്നത്. ചാര്‍ക്കോള്‍ നിറത്തിലായ അവസ്ഥയിലായിരുന്നു ഇയാളുടെ ശ്വാസകോശം. നിങ്ങള്‍ക്ക് ഇനിയും പുകവലിക്കാനുള്ള ധൈര്യമുണ്ടോയെന്ന ചോദ്യത്തോടെയാണ് വീഡിയോ ആശുപത്രി അധികൃതര്‍ പങ്കുവച്ചത്.
Read also: പുകവലി ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തേയും ബാധിക്കുന്നതായി പഠനം
മരണത്തിന് ശേഷം തന്‍റെ ശരീരാവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതം നല്‍കിയാണ് അമ്പത്തിരണ്ടുകാരന്‍ മരിച്ചത്. എന്നാൽ അവയവങ്ങള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഡോക്ടര്‍മാര്‍ ഇവയൊന്നും ഒരുതരത്തിലും ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് കണ്ടെത്തുകയായിരുന്നു. പള്‍മോനറി എംഫിസീമയെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.വിങ്ങി വീര്‍ത്ത അവസ്ഥയിലായിരുന്നു ഇയാളുടെ ശ്വാസകോശമുണ്ടായിരുന്നത്. മാറ്റിവക്കല്‍ ചികിത്സയ്ക്ക് ഈ ശ്വാസകോശം ഉപയോഗിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിശദമാക്കി. അതേസമയം ഒരിക്കല്‍ പോലും പുകവലിക്കാത്ത ആളുടെ ശ്വാസകോശത്തിനൊപ്പം ഇയാളുടെ ശ്വാസകോശം വച്ചുള്ള ചിത്രവും ആശുപത്രി പുറത്ത് വിട്ടു.
Post Your Comments