ട്രോള്‍ നിര്‍മ്മിക്കുന്നതിനുള്ള ആപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കി ഫേസ്ബുക്ക്. കമ്പനിയുടെ ഇന്റേണല്‍ എന്‍പിഇ (ന്യൂ പ്രൊഡക്ടഡ് എക്സ്പിരിമെന്റേഷന്‍) ടീം കനേഡിയന്‍ ആപ്പ് സ്റ്റോറിലാണ് ‘വെയ്ല്’ എന്ന മീം നിര്‍മ്മാണ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ഗംഭീര ഡയലോഗുകള്‍, ഇമോജികള്‍, ഫില്‍ട്ടറുകള്‍ എന്നിവയുടെ ഒരു വൈറല്‍ കോമ്പിനേഷന്‍ ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ഉണ്ടാക്കാവുന്ന വിധത്തിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. വെയ്ലിന് വിവിധ ഗ്രിഡ് ലേഔട്ടുകളും ഉണ്ട്.
Read also: ഇൻസ്റ്റഗ്രാം രീതിയിൽ ഫോട്ടോകൾ പ്രദർശിപ്പിക്കാൻ മാത്രം ഒരു പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്
ലളിതമായ ഐസ് ബ്രേക്കര്‍ ചോദ്യങ്ങളുമായി അപരിചിതരെ ബന്ധപ്പെടാന്‍ സഹായിക്കുന്ന ചാറ്റ് ആപ്ലിക്കേഷനായ ബമ്പ്, പാട്ടുകള്‍ തിരഞ്ഞെടുക്കാനും അവരുടെ ഗ്രൂപ്പിന്റെ വെര്‍ച്വല്‍ ആക്സിലറി കേബിളിനായി മത്സരിക്കാനും നിങ്ങളെ അനുവദിക്കുന്ന ഗ്രൂപ്പ് ലിസണിംഗ് ആപ്ലിക്കേഷനായ ഓക്സ് എന്നിവയോടൊപ്പമാണ് ഇപ്പോള്‍ വെയ്ലിനെയും ഫേസ്ബുക്ക് പുറത്തിറക്കുന്നത്.
Post Your Comments