Latest NewsNewsInternational

ആന്റിബയോട്ടിക് മരുന്നുകള്‍ ശരീരത്തിന് നേര്‍ വിപരീതഫലം : ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ഇരുപതാം നൂറ്റാണ്ടില്‍ വൈദ്യശാസ്ത്രരംഗത്തെ സുപ്രധാന കണ്ടുപിടിത്തങ്ങളിലൊന്നാണ് ആന്റിബയോട്ടിക്കുകള്‍. 1929 ല്‍ അലക്‌സാണ്ടര്‍ ഫ്‌ലെമിങ് ആണ് ആദ്യമായി ഇവ വികസിപ്പിച്ചത്. പെനിസിലിന്‍ കണ്ടുപിടിക്കുമ്പോള്‍ത്തന്നെ അലക്‌സാണ്ടര്‍ ഫ്‌ലെമിങ് അതിന്റെ വിവേകപൂര്‍വമല്ലാത്ത ഉപയോഗം മൂലം രോഗാണുക്കള്‍ അതിനെ അതിജീവിക്കാനുള്ള കരുത്ത് നേടിയേക്കും എന്നു സൂചിപ്പിച്ചിരുന്നു. പിന്നീട് അനേകം ആന്റിബയോട്ടിക്ക് മരുന്നുകള്‍ കണ്ടു പിടിക്കപ്പെട്ടു.

Read Also : ഓണ്‍ലൈന്‍ വഴിയുള്ള മരുന്ന് ഇറക്കുമതി : വിലക്ക് ഏർപ്പെടുത്തി ഗൾഫ് രാജ്യം

ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത്, കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. രോഗാണുക്കള്‍ ആന്റിബയോട്ടിക്കുകള്‍ക്കെതിരെ ശക്തിയാര്‍ജിക്കുന്ന അവസ്ഥയാണ് Antibiotic resistance.

ആന്റിബയോട്ടിക് ഉപയോഗം അമിതമായാല്‍ ഛര്‍ദി, ദഹനക്കേട്, വയറുവേദന, വയറിളക്കം, വിശപ്പില്ലായ്മ എന്നിവ ഉണ്ടാകാം. മരുന്ന് കഴിച്ച ശേഷം ഈ അവസ്ഥകള്‍ ഉണ്ടായാല്‍ ഡോക്ടറോട് ഉടന്‍ അതു പറയണം. ഒരിക്കലും തനിയെ വാങ്ങി കഴിക്കേണ്ട മരുന്നല്ല ആന്റിബയോട്ടിക്കുകള്‍. antibacterial resistance ഒരിക്കല്‍ സംഭവിച്ചാല്‍ പിന്നെ ചികിത്സ ദുഷ്‌കരമാണ്.

മുന്‍കരുതലുകള്‍

ഡോക്ടര്‍ അത്യാവശ്യഘട്ടങ്ങളില്‍ നിര്‍ദേശിച്ചാല്‍ മാത്രമേ കഴിക്കാവൂ.

ഡോക്ടര്‍ പറഞ്ഞിട്ടില്ലെങ്കില്‍ ഒരിക്കലും നിര്‍ബന്ധിച്ച് ആന്റിബയോട്ടിക് വാങ്ങരുത്.

വാക്‌സിനുകള്‍ യഥാസമയം എടുക്കുക

വ്യക്തിശുചിത്വം പാലിക്കുക

വൈറല്‍ ഇന്‍ഫെക്ഷന്‍ ആണെങ്കില്‍ ഒരിക്കലും ആന്റിബയോട്ടിക് കഴിക്കരുത്

shortlink

Related Articles

Post Your Comments

Related Articles


Back to top button