Latest NewsSaudi ArabiaNewsGulf

സൗദിയില്‍ വന്‍ കാലാവസ്ഥാ മാറ്റം : കനത്ത മഴ

റിയാദ് : സൗദിയില്‍ വന്‍ കാലാവസ്ഥാ മാറ്റം. കനത്ത തണുപ്പിന് മുന്നോടിയായി റിയാദ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. വിവിധ ഭാഗങ്ങളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ശക്തമായ കാറ്റിനൊപ്പമെത്തിയ മഴക്ക് പിന്നാലെ സൌദിയില്‍ താപനില കുത്തനെ കുറഞ്ഞു. ആരോഗ്യ – ഗതാഗത മന്ത്രാലയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്നലെ ആരംഭിച്ച മഴ ശക്തമായി റിയാദില്‍ തുടരുകയാണ്. കൊടും തണുപ്പിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണ് മഴ. കരീബിയന്‍ കാറ്റിനും ഇടിമിന്നലിനൊപ്പവുമെത്തിയ മഴക്ക് പിന്നാലെ റിയാദില്‍ താപനില 17 ഡിഗ്രിയിലേക്ക് താഴുന്നു. നാളെയും മഴയും മഞ്ഞും നിറഞ്ഞ കാലാവസ്ഥ റിയാദില്‍ തുടരും. മഴക്ക് പിന്നാലെ വിവിധ ഭാഗങ്ങളില്‍ വെള്ളെക്കെട്ടുയര്‍ന്നതോടെ ഗതാഗതം മന്ദഗതിയിലായി.

ഇടിയോടൊപ്പം കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലും മഴ തുടരുന്നുണ്ട്. രാത്രിയോടെ മഴ കനക്കും. മക്ക, മദീന, ജിദ്ദ തുടങ്ങി പ്രധാന പ്രവിശ്യകളില്‍ മൂടിക്കെട്ടിയ കാലാവസ്ഥ തുടരുകയാണ്. രാജ്യത്തെ വടക്കന്‍ മേഖലകളിലും താപനില കുത്തനെ കുറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button